newsroom@amcainnews.com

കൊക്കകോളയില്‍ കരിമ്പില്‍ നിന്നുള്ള പഞ്ചസാര ഉപയോഗിക്കും: ഡോണള്‍ഡ് ട്രംപ്

യുഎസില്‍ കൊക്കകോളയില്‍ കൃത്രിമ മധുരത്തിന് പകരം കരിമ്പില്‍ നിന്നുള്ള പഞ്ചസാര ഉപയോഗിക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അടുത്ത വര്‍ഷം മുതല്‍ ഇത്തരത്തില്‍ ഉത്പാദനം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഉയര്‍ന്ന ഫ്രക്ടോസ് കോണ്‍ സിറപ്പിന് (HFCS) പകരം കരിമ്പില്‍ നിന്നുള്ള പഞ്ചസാര ഉപയോഗിക്കാനുള്ള തന്റെ നിര്‍ദ്ദേശം കൊക്കകോള കമ്പനി അംഗീകരിച്ചതായി ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ‘ഇത് അവരുടെ വളരെ നല്ല ഒരു നീക്കമായിരിക്കും – നിങ്ങള്‍ക്ക് കാണാം. ഇത് കൂടുതല്‍ മികച്ചതായിരിക്കും!’ ട്രംപ് പറഞ്ഞു.

” കൊക്കകോള ബ്രാന്‍ഡിനോടുള്ള പ്രസിഡന്റ് ട്രംപിന്റെ താല്‍പര്യത്തില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. കൊക്കകോള ഉല്‍പ്പന്ന ശ്രേണിയിലെ പുതിയ നൂതന ഓഫറുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പങ്കിടും,’ കമ്പനി വ്യക്തമാക്കി.

കൊക്കകോള അമേരിക്കയില്‍ കോണ്‍ സിറപ്പ് ഉപയോഗിക്കുന്നത് നിര്‍ത്തി അവരുടെ എല്ലാ പാനീയങ്ങളിലും കരിമ്പ് പഞ്ചസാര ചേര്‍ത്താല്‍, പ്രതിവര്‍ഷം 800 മുതല്‍ 900 മില്യണ്‍ ഡോളര്‍ വരെ അധിക ചെലവ് വരുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കാര്‍ഷിക സബ്സിഡിയും പഞ്ചസാര ഇറക്കുമതി താരിഫും കൂടിച്ചേര്‍ന്നതിനാല്‍ യുഎസില്‍ കരിമ്പ് പഞ്ചസാരയേക്കാള്‍ വിലക്കുറവാണ് കോണ്‍ സിറപ്പിന്. ഒരു ഗാലണ്‍ കൊക്കകോളയില്‍ സാധാരണയായി 0.9 പൗണ്ട് HFCS അടങ്ങിയിരിക്കുന്നു.യുഎസില്‍ പ്രതിവര്‍ഷം ഏകദേശം 3 ബില്യണ്‍ ഗാലണ്‍ പാനീയങ്ങള്‍ കമ്പനി വില്‍ക്കുന്നതിനാല്‍, പ്രതിവര്‍ഷം ഏകദേശം 2.7 ബില്യണ്‍ പൗണ്ട് കൃത്രിമ മധുരം ചേര്‍ക്കുന്നുണ്ട്. യുഎസ്ഡിഎ പ്രകാരം, എച്ച്എഫ്‌സിഎസും ശുദ്ധീകരിച്ച കരിമ്പ് പഞ്ചസാരയും തമ്മിലുള്ള ശരാശരി വില വ്യത്യാസം ഒരു പൗണ്ടിന് ഏകദേശം 0.30 ഡോളര്‍ ആയി കണക്കാക്കപ്പെടുന്നു.

You might also like

യുഎസിന്റെ കിഴക്കൻ തീരങ്ങളിൽ കനത്ത മഴ, വെള്ളപ്പൊക്കം

ബാങ്ക് ഓഫ് കാനഡയുടെ പലിശ നിരക്ക് പ്രഖ്യാപനം ഇന്ന്

ചിലവ് ചുരുക്കി കാനഡ: സർക്കാർ ജീവനക്കാർക്ക് സോഫ്റ്റ്‌ഫോൺ

ഒൻ്റാരിയോയിൽ സിഎൻഇ ജോബ് ഫെയറിൽ ജോലി തേടിയെത്തിയത് ആയിരക്കണക്കിന് യുവാക്കൾ

കാനഡയിൽ കുടിയേറ്റ അപേക്ഷകൾ നിരസിച്ചാൽ കത്തുകൾ വഴി നിരസിച്ചതിന്റെ കാരണം വിശദീകരിക്കുമെന്ന് ഐആർസിസി

ദുബായില്‍ നടന്ന പ്രീമിയര്‍ ഷോയില്‍ ഗംഭീര പ്രേക്ഷകാഭിപ്രായങ്ങള്‍ നേടി സുമതി വളവ് : ചിത്രം നാളെ മുതല്‍ തിയേറ്ററുകളിലേക്ക്

Top Picks for You
Top Picks for You