newsroom@amcainnews.com

സിഎൻഇ ജോബ് ഫെയർ ആഗസ്റ്റ് 15ന്; തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തിൽ പ്രതീക്ഷിക്കുന്നത് റെക്കോർഡ് ജനപങ്കാളിത്തം

ടൊറൻ്റോ: യുവാക്കളുടെ തൊഴിലില്ലായ്മ കുതിച്ചുയരുന്നതിനാൽ ടൊറൻ്റോയിൽ നടക്കാനിരിക്കുന്ന സിഎൻഇ ജോബ് ഫെയറിൽ റെക്കോർഡ് ജനപങ്കാളിത്തമാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. ടൊറൻ്റോയിലെ കനേഡിയൻ നാഷണൽ എക്സിബിഷൻ (സിഎൻഇ) ചരിത്രത്തിലെ ഏറ്റവും തിരക്കേറിയ നിയമന പരിപാടികളിലൊന്നിനാണ് ഒരുങ്ങുന്നത്. വാർഷിക തൊഴിൽ മേളയിൽ ആയിരക്കണക്കിന് തൊഴിലന്വേഷകർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.

കനേഡിയൻ യുവാക്കൾക്കിടയിൽ തൊഴിലില്ലായ്മ രൂക്ഷമാണ്. 14 മുതൽ 24 വയസ്സ് വരെ പ്രായമുള്ളവർക്കിടയിലെ തൊഴിലില്ലായ്മ ഏകദേശം 14 ശതമാനമാണെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്യുന്നു. ഒൻ്റാരിയോയിൽ ജോലിയില്ലാത്തവരിൽ നാലിൽ ഒരാൾ കൗമാരക്കാരാണ്. പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. കാനഡയിലെ ഏറ്റവും വലിയ മേളയിൽ സീസണൽ തസ്തികകളിലേക്ക് സിഎൻഇക്ക് ഇതിനകം 54,000 ഓൺലൈൻ അപേക്ഷകൾ ലഭിച്ചു കഴിഞ്ഞു.

കാഷ്യർമാർ, ഗെയിം അറ്റൻഡൻ്റുകൾ, ഫുഡ് സർവീസ് വർക്കർമാർ, മിഡ്‌വേ ഓപ്പറേറ്റർമാർ, ഇൻഫർമേഷൻ ഗൈഡുകൾ എന്നിവയുൾപ്പെടെ 5,000-ത്തിലധികം ജോലികൾ ഈ വേനൽക്കാലത്ത് ലഭ്യമാണ്. ആഗസ്റ്റ് 15 നാണ് മേളയ്ക്ക് തുടക്കമാവുക. കഴിഞ്ഞ വർഷം 1.5 ദശലക്ഷം പേർ മേള സന്ദർശിച്ചിരുന്നു.

You might also like

ആൽബെർട്ടയിൽ പോലീസ് ഉദ്യോഗസ്ഥനെ കത്തിവെച്ച് ആക്രമിച്ചയാളെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി

ബ്രിട്ടിഷ് കൊളംബിയ ഖനിയിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തി

അഞ്ചാംപനി പടരുന്നു; ആൽബർട്ട കാൻസർ സെന്ററുകളിൽ നിയന്ത്രണം

പലസ്തീൻ രാഷ്ട്രത്തിന് ധനസഹായം നൽകും: അനിത ആനന്ദ്

ഗാർലൻഡ് മോട്ടൽ വെടിവയ്പ്പ്: രേഖകളില്ലാത്ത മൂന്നു കുടിയേറ്റക്കാർ പിടിയിൽ; കൊലപാതകക്കുറ്റം ചുമത്തിയെന്ന് പോലീസ്

നയാഗ്രയിൽ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്: ജാഗ്രതാ നിർദേശം നൽകി ഒപിപി

Top Picks for You
Top Picks for You