കാലാവസ്ഥാ വ്യതിയാനം കൊതുകുകള്‍ പരത്തുന്ന വൈറസുകളുടെയും രോഗങ്ങളുടെയും ആവിര്‍ഭാവത്തിന് കാരണമാകുന്നതായി വന്‍കൂവര്‍ കോസ്റ്റല്‍ ഹെല്‍ത്ത് മെഡിക്കല്‍ ഹെല്‍ത്ത് ഓഫീസര്‍. ചൂടുള്ള കാലാവസ്ഥ കൊതുകുകള്‍ക്ക് കൂടുതല്‍ കാലം പ്രജനനം നടത്താന്‍ കഴിയുന്നതിലേക്ക് നയിക്കുന്നതായി ഹെല്‍ത്ത് ഓഫീസറായ ഡോ. രോഹിത് വിജ് പറഞ്ഞു.
അതേസമയം പ്രദേശത്തെ കൊതുകുകളെയും അവ പരത്തുന്ന രോഗങ്ങളെയും കുറിച്ച് പഠിക്കുന്നതിനുള്ള ഒരു പൈലറ്റ് പദ്ധതിക്ക് തുടക്കമിട്ടതായി ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി ബ്രിട്ടിഷ് കൊളംബിയയിലെ സീ-ടു-സ്‌കൈ മേഖലയിലുടനീളം കൊതുകു കെണികള്‍ സ്ഥാപിച്ചു. മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന ഈ കൊതുകു പഠന പദ്ധതി പൊതുജനങ്ങള്‍ക്ക് ഉണ്ടാകാവുന്ന അപകടസാധ്യതകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാനാണ് ലക്ഷ്യമിടുന്നത്.