newsroom@amcainnews.com

പ്രോപ്പർട്ടി ടാക്സ് 5.7% വർധിപ്പിച്ച് എഡ്മിന്‍റൻ സിറ്റി

നഗരത്തിലെ പ്രോപ്പർട്ടി ടാക്സ് 5.7 ശതമാനമായി വർധിപ്പിച്ചതായി എഡ്മിന്‍റൻ സിറ്റി അറിയിച്ചു. പ്രവിശ്യാ ഗ്രാൻ്റുകളിലെ മാറ്റങ്ങൾ കാരണം പ്രോപ്പർട്ടി ടാക്സ് പ്രതീക്ഷിച്ചതിലും കുറവാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ആൽബർട്ടയിലെ എഡ്യൂക്കേഷൻ പ്രോപ്പർട്ടി ടാക്സ് വർധന കൂടി കണക്കാക്കുമ്പോൾ മൊത്തം നികുതി ബില്ലിൽ ആറ് ശതമാനം വർധന പ്രതീക്ഷിക്കാവുന്നതാണെന്ന് സിറ്റി കൗൺസിൽ വ്യക്തമാക്കി.

യഥാർത്ഥത്തിൽ ആൽബർട്ട സർക്കാരാണ് പ്രോപ്പർട്ടി ടാക്സ് വർധന നിശ്ചയിക്കുന്നതെന്നും എഡ്മിന്‍റൻ സിറ്റി കൗൺസിൽ പണം പിരിക്കുക മാത്രമാണ് ചെയ്യുന്നതെന്നും വാർഡ് പാപസ്റ്റ്യൂവ് കൗൺസിലർ മൈക്കൽ ജാൻസ് പറഞ്ഞു. എഡ്യൂക്കേഷൻ പ്രോപ്പർട്ടി ടാക്സിൽ പ്രവിശ്യ എത്ര തുക കൂടുതൽ ഈടാക്കുന്നു എന്നതിൽ തങ്ങൾക്ക് നിയന്ത്രിക്കാനാവില്ലെന്നും മൈക്കൽ ജാൻസ് കൂട്ടിച്ചേർത്തു. ഇത്തരത്തിൽ എഡ്യൂക്കേഷൻ പ്രോപ്പർട്ടി ടാക്സിൽ നിന്നും ലഭ്യമാകുന്ന എഡ്മിന്‍റൻ പബ്ലിക് സ്കൂളുകൾക്കോ, കാത്തലിക് സ്കൂളുകൾക്കോ അല്ല ലഭിക്കുന്നതെന്നും പണം പൊതു വരുമാനത്തിലേക്ക് പോകുന്നതെന്നും ജാൻസ് പറഞ്ഞു.

ഈ വർഷത്തെ ബജറ്റിൽ കുറച്ച് ഫണ്ട് പുനഃസ്ഥാപിക്കണമെന്ന സിറ്റി കൗൺസിലിന്‍റെ ആവശ്യങ്ങളുടെ ഫലമായുള്ള എഡ്യൂക്കേഷൻ പ്രോപ്പർട്ടി ടാക്സ് വർധന നിരാശ സൃഷ്ടിക്കുന്നതാണെന്ന് കൗൺസിലർ ആരോൺ പാക്വെറ്റ് വ്യക്തമാക്കി. എന്നാൽ ആരാണ് എഡ്യൂക്കേഷൻ പ്രോപ്പർട്ടി ടാക്സ് പിരിക്കുന്നതെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടാൻ പ്രവിശ്യയിലുടനീളമുള്ള നേതാക്കന്മാർ മുൻകൈയെടുക്കണമെന്ന് ആൽബർട്ട മുനിസിപ്പൽ കാര്യ മന്ത്രി പ്രതികരിച്ചു.

You might also like

എണ്ണ ഉൽപ്പാദനം വീണ്ടും വർധിപ്പിക്കാൻ ഒപെക്‌സ് പ്ലസ് രാജ്യങ്ങളുടെ തീരുമാനം; പ്രതിദിനം 5,47,000 ബാരൽ എണ്ണ അധികം ഉൽപ്പാദിപ്പിക്കും

കാൽഗറി സിട്രെയിൻ സ്റ്റേഷനിൽ യാത്രക്കാർക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചതായി റിപ്പോർട്ട്

ഇസ്രയേൽ കൂട്ടക്കുരുതി: യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഗാസയില്‍

ആൽബെർട്ട ഫോറെവർ കാനഡ: നടപടികൾക്ക് എഡ്മണ്ടണിൽ ഒദ്യോഗിക തുടക്കം

ട്രംപിന് നൊബേല്‍ സമ്മാനം നല്‍കണമെന്ന ആവശ്യപ്പെട്ട കംബോഡിയയും

ജമ്മുകശ്മീർ മുൻ ഗവർണറും പ്രമുഖ ദേശീയ നേതാവുമായ സത്യപാൽ മാലിക് അന്തരിച്ചു

Top Picks for You
Top Picks for You