newsroom@amcainnews.com

സിനിമാശാലകൾ അപ്രത്യക്ഷമാകുന്നതു തടയണം; സിനിമയുടെ സാമൂഹിക–സാംസ്കാരിക മൂല്യം തിരിച്ചറിഞ്ഞു സംരക്ഷിക്കാൻ സർക്കാരുകൾ ശ്രമിക്കണമം: ലിയോ പതിനാലാമൻ മാർപാപ്പ

വത്തിക്കാൻ സിറ്റി: നഗരങ്ങളിൽനിന്നു സിനിമാശാലകൾ അപ്രത്യക്ഷമാകുന്നതു തടയണമെന്നു ലിയോ പതിനാലാമൻ മാർപാപ്പ. ഹോളിവുഡിലെ പ്രമുഖ നടന്മാരെയും സംവിധായകരെയും വത്തിക്കാനിൽ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓസ്കർ ജേതാക്കളായ കേറ്റ് ബ്ലാൻഷെറ്റ്, മോണിക്ക ബെലൂചി, ക്രിസ് പൈൻ, സംവിധായകൻ സ്പൈക്ക് ലീ തുടങ്ങിയവർ പങ്കെടുത്തു.

സിനിമ കാണുന്ന ശീലം പൊതുവിൽ ഇല്ലാതാവുകയാണെന്നും സംസാരിക്കവേ മാർപാപ്പ പറഞ്ഞു. ‘‘സിനിമയുടെ സാമൂഹിക–സാംസ്കാരിക മൂല്യം തിരിച്ചറിഞ്ഞു സംരക്ഷിക്കാൻ സർക്കാരുകൾ ശ്രമിക്കണം. യുദ്ധം, അക്രമം, ദാരിദ്ര്യം, ഏകാന്തത തുടങ്ങിയ വിഷയങ്ങളെ സിനിമ സത്യസന്ധമായി അഭിമുഖീകരിക്കണം’’– മാർപാപ്പ പറഞ്ഞു.

വേദനയെ ചൂഷണം ചെയ്യാനുള്ള ശീലം പുതുകാല സിനിമകൾ പുലർത്തുന്നതായും മാർപാപ്പ അഭിപ്രായപ്പെട്ടു. സംവിധായകരെയും നടന്മാരെയും മാത്രമല്ല, പിന്നണിയിൽ അദൃശ്യരായി അധ്വാനിക്കുന്ന എല്ലാ തൊഴിലാളികളെയും അദ്ദേഹം പ്രശംസിച്ചു. ചടങ്ങിനൊടുവിൽ സ്പൈക്ക് ലീ മാർപാപ്പയ്ക്കു ‘പോപ്പ് ലിയോ 14’ എന്നെഴുതിയ ബാസ്കറ്റ്ബോൾ ജഴ്സി സമ്മാനിച്ചു.

You might also like

ആരാധകർക്ക് നിരാശ; മോൺട്രിയൽ സംഗീത നിശ റദ്ദാക്കി ലേഡി ഗാഗ

നാറ്റോയെ തള്ളി ട്രംപ്; പ്രതിരോധം കടുപ്പിച്ച് മാർക്ക് കാർണി; ആർട്ടിക് സുരക്ഷയിൽ കാനഡയുടെ പുതിയ നീക്കം

ആൽബർട്ട വേർപിരിയൽ ഹർജി; ഒപ്പുശേഖരണം തടയണമെന്ന് സ്റ്റർജൻ ലേക്ക് ക്രീ നേഷൻ

റഷ്യയുടെ ലുഹാൻസ്ക് കൽക്കരി ഖനി ആക്രമിച്ച് യുക്രെയ്ൻ; 41 ഖനിത്തൊഴിലാളികൾ കുടുങ്ങി

ചൈനീസ് ആകാശത്ത് 40 ദിവസത്തെ അപ്രതീക്ഷിത വിലക്ക്; ആശങ്കയുമായി ലോകരാജ്യങ്ങൾ

വ്യാജ ബില്ലും അനാവശ്യ ശസ്ത്രക്രിയകളും; യുഎസിൽ ഇന്ത്യൻ വംശജനായ ഡോക്ടർക്ക് വൻതുക പിഴ

Top Picks for You
Top Picks for You