newsroom@amcainnews.com

ചൈനീസ് സഞ്ചാരികൾ ഇന്ത്യയിലേക്ക്; ടൂറിസ്റ്റ് വിസ അനുവദിക്കാൻ നടപടി

ചൈനയിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് വിസ അനുവദിക്കുന്നത് പുനരാരംഭിക്കാൻ ഇന്ത്യ. ഇന്ത്യ-ചൈന തർക്കങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പുതിയ നീക്കം. അഞ്ച് വർഷത്തിന് ശേഷമാണ് ചൈനീസ് പൗരന്മാർക്ക് ഇന്ത്യ ടൂറിസ്റ്റ് വിസ നൽകാനൊരുങ്ങുന്നത്. ജൂലൈ 24 മുതൽ വിസ നൽകുമെന്നാണ് ചൈനയിലെ എംബസി നൽകുന്ന വിവരം.

2020 ലെ ഗാൽവാൻ വാലി സംഘർഷത്തിനുശേഷം വഷളായ ഇന്ത്യ ചൈന ബന്ധം പുനഃസ്ഥാപിക്കാൻ ഇരു രാജ്യങ്ങളും ശ്രമിക്കുന്നതിന്റെ ഭാ​ഗമായാണ് നടപടി. ഇരു രാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാൻ ഇരുരാജ്യങ്ങളും ധാരണയിലെത്തിയിരുന്നു. കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കാനും ഇരുപക്ഷവും തീരുമാനിച്ചിരുന്നു. കോവിഡ്, ഗാൽവാൻ പ്രതിസന്ധി എന്നിവയെത്തുടർന്ന് നേരിട്ടുള്ള വിമാന സർവീസുകളും കൈലാസ് മാനസരോവർ യാത്രയും നിർത്തിവച്ചിരുന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ ഈ മാസം ചൈന സന്ദർശിച്ചിരുന്നു അഞ്ച് വർഷത്തിനിടെ അയൽരാജ്യത്തേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ യാത്രയായിരുന്നു അത്.

You might also like

അറ്റ്ലാന്റിക് പ്രവിശ്യകളിൽ അഞ്ചാംപനി പടരുന്നു

റഷ്യയിൽ വൻ ഭൂചലനം; 8 തീവ്രത, സുനാമി മുന്നറിയിപ്പ്

തീരുവ വര്‍ധന: പ്രതികാര തീരുവ ചുമത്തണമെന്ന് ഡഗ് ഫോര്‍ഡ്

ബ്രിട്ടിഷ് കൊളംബിയ ഫെറിയ്ക്ക് ഫെഡറല്‍ സഹായം അഭ്യര്‍ത്ഥിച്ച് ഡേവിഡ് എബി

ഒൻ്റാരിയോയിൽ നിയമപരമായി പേരുകൾ മാറ്റാൻ ആഗ്രഹിക്കുന്നവർക്ക് നടപടിക്രമങ്ങൾ പൂർത്തിയാകാൻ കാലതാമസം നേരിടുന്നതായി പരാതി

ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വംശജന് കുത്തേറ്റു; നാല് പേർ അറസ്റ്റിൽ

Top Picks for You
Top Picks for You