newsroom@amcainnews.com

യൂറോപ്യൻ മദ്യത്തിന് താരിഫ് ചുമത്തി ചൈന

ചൈ​ന​യും യു​എ​സ് സ​ഖ്യ​ക​ക്ഷി​ക​ളും ത​മ്മി​ലെ താരിഫ് യു​ദ്ധം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തി​നി​ടെ യൂ​റോ​പ്യ​ൻ മ​ദ്യ​ത്തി​ന് (ബ്രാ​ൻ​ഡി) പു​തി​യ താരിഫ് പ്ര​ഖ്യാ​പി​ച്ച് ചൈ​ന. ഫ്ര​ഞ്ച് ഉ​ൽ​പ​ന്ന​മാ​യ കോ​ന്യാ​ക് അടക്കമുള്ള മദ്യത്തിനുള്ള ഇ​റ​ക്കു​മ​തി നി​യ​ന്ത്ര​ണ താരിഫ് 27.7% മു​ത​ൽ 34.9% വരെയാക്കുമെന്ന് ചൈനയുടെ വാണിജ്യ മന്ത്രാലയം അറിയിച്ചു.

വ്യാ​പാ​ര ത​ർ​ക്ക​ങ്ങ​ളി​ൽ ച​ർ​ച്ച​ക​ൾ​ക്കാ​യി ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി വാ​ങ് യി ​വി​വി​ധ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങൾ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ഞ്ചു വ​ർ​ഷ​ത്തേ​ക്ക് താരിഫ് പ്ര​ഖ്യാ​പ​ന​മെ​ന്ന​ത് ​ശ്ര​ദ്ധേ​യ​മാ​ണ്. യൂ​റോ​പ്യ​ൻ ബ്രാ​ൻ​ഡി​യു​ടെ വ്യാ​പ​ക ഇ​റ​ക്കു​മ​തി രാ​ജ്യ​ത്തെ വീ​ഞ്ഞ് ഉ​ൽ​പാ​ദ​ന​ത്തെ ബാ​ധി​ക്കു​ന്നു​വെ​ന്നാ​ണ് ചൈ​ന​യു​ടെ വി​മ​ർ​ശ​നം. ചൈ​ന​യു​ടെ ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ സ​മാ​ന​മാ​യ ഇ​റ​ക്കു​മ​തി നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​രു​ന്നു. ഇ​തി​ന് പ്ര​തി​കാ​ര​മാ​യാ​ണ് ന​ട​പ​ടി. യൂ​റോ​പ്യ​ൻ പ​ന്നി​യി​റ​ച്ചി, പാ​ലു​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ​ക്കെ​തി​രെ​യും ചൈ​ന താരിഫ് പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് സൂ​ച​ന​യു​ണ്ട്.

You might also like

വംശീയ വിവേചനം തടയാൻ ധനസഹായ പദ്ധതിയുമായി CRRF

കോട്ടയം മെഡിക്കൽ കോളജ് അപകടം: സ്ത്രീ മരിച്ച സംഭവത്തിൽ വീഴ്ച പറ്റിയെന്ന് സമ്മതിക്കാതെ ആരോഗ്യമന്ത്രി വീണ ജോർജ്

വീണ്ടും കൂട്ടപ്പിരിച്ചു വിടലിന് ഒരുങ്ങി ആഗോള ടെക് കമ്പനിയായ മൈക്രോസോഫ്റ്റ്; ലോകത്തെമ്പാടുമുള്ള ജീവനക്കാരുടെ നാല് ശതമാനത്തോളം പേരെ പിരിച്ചു വിടാനാണ് പുതിയ നീക്കം

അമേരിക്കയിൽ ദേശീയതല പ്രസംഗ മത്സരത്തിൽ മലയാളി വിദ്യാർത്ഥിനിക്ക് പുരസ്കാരം

ഗാസ വെടിനിർത്തൽ: ട്രംപിന്റെ ചര്‍ച്ചാപാടവത്തെ പ്രശംസിച്ച് മസ്‌ക്

കുടിയേറ്റ നിയന്ത്രണവുമായി ബ്രിട്ടിഷ് സർക്കാർ: തൊഴിൽ വീസയ്ക്ക് ബിരുദം വേണം

Top Picks for You
Top Picks for You