newsroom@amcainnews.com

കാനഡയുടെ സ്റ്റീല്‍ ഇറക്കുമതി തീരുവയെ വിമര്‍ശിച്ച് ചൈന

കാനഡയുടെ സ്റ്റീല്‍ ഇറക്കുമതി തീരുവയെ വിമര്‍ശിച്ച് കാനഡയിലെ ചൈനീസ് എംബസി. ലോക വ്യാപാര സംഘടനയുടെ (WTO) നിയമങ്ങള്‍ ലംഘിച്ചതായി എംബസി ആരോപിച്ചു. കനേഡിയന്‍ സ്റ്റീല്‍ വ്യവസായത്തെ സംരക്ഷിക്കുന്നതിനായി ചൈനയില്‍ നിന്നുള്ള എല്ലാ സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ക്കും 25% താരിഫ് ഏര്‍പ്പെടുത്തുമെന്ന് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ബുധനാഴ്ച്ച പറഞ്ഞിരുന്നു.

ഇത്തരം നടപടികള്‍ WTO നിയമങ്ങള്‍ ലംഘിക്കുന്നതും, അന്താരാഷ്ട്ര വ്യാപാര ക്രമത്തെ തടസ്സപ്പെടുത്തുന്നതും, ചൈനയുടെ താല്‍പ്പര്യങ്ങള്‍ക്ക് കോട്ടം വരുത്തുന്നതുമാണെന്ന് ചൈനീസ് എംബസി വക്താവ് പറഞ്ഞു. ഇത് ചൈനയ്ക്കും കാനഡയ്ക്കും ഇടയിലുള്ള സാമ്പത്തിക, വ്യാപാര സഹകരണത്തെ ഗുരുതരമായി ബാധിക്കുമെന്നും എംബസി വക്താവ് പറയുന്നു. ചൈനയ്ക്കെതിരായ വിവേചനപരമായ താരിഫ് നടപടികള്‍ കാനഡ റദ്ദാക്കുകയാണെങ്കില്‍, ചൈനയുടെ പ്രതിരോധ നടപടികള്‍ നിര്‍ത്തിവയ്ക്കുമെന്നും എംബസി വ്യക്തമാക്കി.

You might also like

ഒൻ്റാരിയോയിൽ സിഎൻഇ ജോബ് ഫെയറിൽ ജോലി തേടിയെത്തിയത് ആയിരക്കണക്കിന് യുവാക്കൾ

കാൽഗറി സിട്രെയിൻ സ്റ്റേഷനിൽ യാത്രക്കാർക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചതായി റിപ്പോർട്ട്

പ്രൊഫ. എം.കെ സാനു അന്തരിച്ചു

യുഎസിന്റെ കിഴക്കൻ തീരങ്ങളിൽ കനത്ത മഴ, വെള്ളപ്പൊക്കം

പുതിയ കിൻഡിൽ കളർസോഫ്റ്റ് മോഡലുകളും ആദ്യത്തെ കിൻഡിൽ കളർസോഫ്റ്റ് കിഡ്‌സ് പതിപ്പും പുറത്തിറക്കി ആമസോൺ

ഇനി ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് ചിത്രങ്ങളും ഡിപിയാക്കാം: പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്

Top Picks for You
Top Picks for You