newsroom@amcainnews.com

ചെന്നൈ സൂപ്പർ കിംഗ്‌സ് ഐപിഎല്ലിൽനിന്ന് പുറത്ത്, പഞ്ചാബിനോട് തോറ്റത് നാല് ചവിക്കറ്റിന്; ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് പുറത്താവുന്ന ആദ്യ ടീം

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് പുറത്താവുന്ന ആദ്യ ടീമായി ചെന്നൈ സൂപ്പർ കിംഗ്‌സ്. പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിൽ നാല് വിക്കറ്റിന് പരാജയപ്പെട്ടതോടെയാണ് ചെന്നൈ ടൂർണമെന്റിൽ നിന്ന് പുറത്തായത്. ചെന്നൈ, ചെപ്പോക്കിൽ നടന്ന മത്സരത്തിൽ നാല് വിക്കറ്റിനായിരുന്നു പഞ്ചാബിന്റെ തോൽവി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ചെന്നൈ 19.2 ഓവറിൽ 190ന് എല്ലാവരും പുറത്തായി. 47 പന്തിൽ 88 റൺസ് നേടിയ സാം കറനാണ് ടോപ് സ്‌കോറർ. മറുപടി ബാറ്റിംഗിൽ പഞ്ചാബ് 19.4 ഓവറിൽ ആറ് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ശ്രേയസ് അയ്യർ (41 പന്തിൽ 72), പ്രഭ്‌സിമ്രാൻ സിംഗ് (36 പന്തിൽ 54) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചത്. പ്രിയാൻഷ് ആര്യ (23), ശശാങ്ക് സിംഗ് (23) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങൾ.

തകർച്ചയോടെയായിരുന്നു ചെന്നൈയുടെ തുടക്കം. ഓപ്പണർമാരായ ഷെയ്ഖ് റഷീദ് (11), ആയുഷ് മാത്രെ (7), രവീന്ദ്ര ജഡേജ (17), എന്നിവരുടെ വിക്കറ്റുകളാണ് ചെന്നൈക്ക് നഷ്ടമായത്. റഷീദിനെ അർഷ്ദീപ് സിംഗ്, ശശാങ്ക് സിംഗിന്റെ കൈകളിലെത്തിച്ചു. ആയുഷ്, മാർകോ ജാൻസന്റെ പന്തിൽ മിഡ് ഓഫിൽ ശ്രേയസ് അയ്യർക്കും ക്യാച്ച് നൽകി. ജഡേജ പവർ പ്ലേയ്ക്ക് തൊട്ടുമുമ്പുള്ള പന്തിലും മടങ്ങി. ഹർപ്രീത് ബ്രാറിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ജോഷ് ഇംഗ്ലിസിന് ക്യാച്ച് നൽകുകയായിരുന്നു താരം. പിന്നീട് കറൻ – ബ്രേവിസ് സഖ്യം കൂട്ടിചേർത്ത 78 റൺസാണ് ചെന്നൈയെ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. എന്നാൽ ബ്രേവിസ് പുറത്തായിന് പിന്നാലെ ചെന്നൈ തകരുകയായിരുന്നു. ഒരറ്റത്ത് കറൻ പിടിച്ചുനിന്നത് മാത്രമാണ് ചെന്നൈക്ക് തുണയായത്. എം എസ് ധോണി (11), ദീപക് ഹൂഡ (2), അൻഷൂൽ കാംബോജ് (0), നൂർ അഹമ്മദ് (0), ശിവം ദുബെ (6) എന്നിവർക്ക് തിളങ്ങാനായില്ല. 18 റൺസിനിടെ അവർക്ക് ആറ് വിക്കറ്റുകൾ നഷ്ടമായി. ചാഹലിന് പുറമെ അർഷ്ദീപ്, മാർകോ ജാൻസൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ, മാറ്റമൊന്നുമില്ലാതെയാണ് ചെന്നൈ ഇറങ്ങുന്നത്. പഞ്ചാബ് നിരയിൽ ഗ്ലെൻ മാക്‌സ്‌വെൽ കളിക്കുന്നില്ല. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവൻ അറിയാം. ചെന്നൈ സൂപ്പർ കിംഗ്സ്: ഷെയ്ക് റഷീദ്, ആയുഷ് മാത്രെ, സാം കറൻ, രവീന്ദ്ര ജഡേജ, ഡിവാൾഡ് ബ്രെവിസ്, ശിവം ദുബെ, ദീപക് ഹൂഡ, എം എസ് ധോണി (ക്യാപ്റ്റൻ / വിക്കറ്റ് കീപ്പർ), നൂർ അഹമ്മദ്, ഖലീൽ അഹമ്മദ്, മതീഷ പതിരാന. പഞ്ചാബ് കിംഗ്‌സ്: പ്രിയാൻഷ് ആര്യ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പർ), നെഹാൽ വധേര, ശശാങ്ക് സിംഗ്, ഹർപ്രീത് ബ്രാർ, മാർക്കോ ജാൻസെൻ, അസ്മത്തുള്ള ഒമർസായി, സൂര്യൻഷ് ഷെഡ്ജ്, യുസ്വേന്ദ്ര ചാഹൽ, അർഷ്ദീപ് സിംഗ്.

You might also like

ആകാശച്ചുഴിയിൽപ്പെട്ട ഡെൽറ്റ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി; സാൾട്ട് ലേക്കിൽനിന്ന് ആംസ്റ്റർഡാമിലേക്ക് പറന്ന വിമാനം മിനിയാപൊളിസ് എയർപോർട്ടിൽ ഇറക്കിയത്

പലിശനിരക്ക് 2.75 ശതമാനമായി നിലനിർത്തി ബാങ്ക് ഓഫ് കാനഡ

ജൂൺ, ജൂലൈ മാസങ്ങളിൽ കാൽഗറിയിൽ പെയ്തത് 200 മില്ലിമീറ്ററിലധികം മഴ; ആയിരക്കണക്കിന് വീടുകൾ വെള്ളപ്പൊക്ക ദുരിതത്തിൽ

കാനേഡിയൻ ആരോഗ്യ വിവരങ്ങൾ ഭീഷണി നേരിടുന്നുവെന്ന് വിദഗ്ദ്ധർ; കാനഡക്കാരുടെ ആരോഗ്യ വിവരങ്ങൾ അമേരിക്കയ്ക്ക് ലഭിക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

മുഴുവൻ വ്യാപാര ചർച്ചകളും നിർത്തിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി കൃത്യസമയത്ത് ഇടപെട്ടില്ലായിരുന്നുവെങ്കിൽ ഇന്ത്യയും പാക്കിസ്ഥാനും വലിയൊരു യുദ്ധത്തിലേക്ക് പോകുമായിരുന്നു… വീണ്ടും അവകാശവാദവുമായി ട്രംപ്

ഉത്തരകൊറിയയെ ആണവായുധ രാജ്യമായി അംഗീകരിക്കണം: കിം ജോങ് ഉന്നിന്റെ സഹോദരി

Top Picks for You
Top Picks for You