newsroom@amcainnews.com

അമേരിക്കൻ തിരഞ്ഞെടുപ്പ് രീതിയിൽ മാറ്റങ്ങൾ വരുന്നു; എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

വാഷിങ്ടൺ: അമേരിക്കൻ തിരഞ്ഞെടുപ്പ് രീതിയിൽ മാറ്റങ്ങൾ വരുത്താനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫെഡറൽ തിരഞ്ഞെടുപ്പുകളിൽ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് വോട്ടർമാർ അമേരിക്കൻ പൗരന്മാരാണെന്നതിന് തെളിവ് കാണിക്കണമെന്ന് ഉത്തരവിൽ ആവശ്യപെടുന്നു. തിരഞ്ഞെടുപ്പ് ദിവസം ലഭിക്കുന്ന മെയിൽ ബാലറ്റുകൾ അല്ലെങ്കിൽ ഹാജരാകാത്ത ബാലറ്റുകൾ മാത്രം എണ്ണുക, വോട്ടിംഗ് ഉപകരണങ്ങൾക്ക് പുതിയ നിയമങ്ങൾ സ്ഥാപിക്കുക, ചില തിരഞ്ഞെടുപ്പുകളിൽ അമേരിക്കൻ പൗരന്മാരല്ലാത്തവർ സംഭാവന നൽകുന്നത് നിരോധിക്കുക എന്നിവയാണ് ഉത്തരവിൽ പറയുന്ന മറ്റ് കാര്യങ്ങൾ.

ഇന്ത്യയെ ഉദാഹരണങ്ങളായി ചുണ്ടികാണിച്ചുകൊണ്ട് അടിസ്ഥാനപരവും ആവശ്യമായതുമായ തിരഞ്ഞെടുപ്പ് സംരക്ഷണങ്ങൾ നടപ്പിലാക്കുന്നതിൽ അമേരിക്ക ഇപ്പോൾ പരാജയപ്പെടുന്നുവെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യയും ബ്രസീലും വോട്ടർ തിരിച്ചറിയൽ ഒരു ബയോമെട്രിക് ഡാറ്റാബേസുമായി ബന്ധിപ്പിക്കുകയാണ്, അതേസമയം അമേരിക്ക പ്രധാനമായും പൗരത്വത്തിനായി സ്വയം സാക്ഷ്യപ്പെടുത്തലിനെയാണ് ആശ്രയിക്കുന്നത്- ട്രംപ് കൂട്ടിച്ചേർത്തു.

You might also like

കെബെക്കില്‍ ഡോക്ടര്‍മാരുടെ എഐ വിഡിയോ ഉപയോഗിച്ച് തട്ടപ്പുകളുടെ എണ്ണം വര്‍ധിക്കുന്നു

എയർ കാനഡ ഫ്‌ളൈറ്റ് അറ്റൻഡന്റുകളുടെ പണിമുടക്ക്: യാത്രകളെ ബാധിക്കുമെന്ന ആശങ്കയിൽ കനേഡിയൻ യാത്രക്കാർ

600 വര്‍ഷത്തെ ‘നിദ്ര’ വെടിഞ്ഞു; റഷ്യയില്‍ വന്‍ അഗ്‌നിപര്‍വത സ്‌ഫോടനം

ഒഹായോ സോളിസിറ്റര്‍ ജനറല്‍ മഥുര ശ്രീധരന് നേരെ വംശീയ അധിക്ഷേപം

രാജ്യസുരക്ഷാ ഭീഷണി; യുഎസുമായുള്ള ആണവക്കരാറില്‍നിന്ന് പിന്മാറി റഷ്യ

ജൂൺ, ജൂലൈ മാസങ്ങളിൽ കാൽഗറിയിൽ പെയ്തത് 200 മില്ലിമീറ്ററിലധികം മഴ; ആയിരക്കണക്കിന് വീടുകൾ വെള്ളപ്പൊക്ക ദുരിതത്തിൽ

Top Picks for You
Top Picks for You