ഇന്ത്യയിലെ പ്രധാനപ്പെട്ടതും അടിസ്ഥാനപരവുമായ രേഖകളിൽ ഒന്നായ ആധാർ കാർഡ് പൗരത്വത്തിൻ്റെ തെളിവല്ലെന്ന് കേന്ദ്ര സർക്കാർ വീണ്ടും വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, രേഖയുടെ ഓരോ പകർപ്പിലും ആധാർ “പൗരത്വം” അല്ലെന്നും “ഐഡൻ്റിറ്റിയുടെ” തെളിവാണെന്നും പ്രസ്താവിക്കുന്ന ഒരു കുറിപ്പു കൂടി കേന്ദ്രം മുന്നോട്ട് വെക്കുന്നു. ആധാർ ഒരു വ്യക്തിയുടെയും പൗരത്വത്തെ സാധൂകരിക്കുന്നില്ലെന്ന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ECI) സുപ്രീം കോടതിയിൽ ചൂണ്ടിക്കാണിച്ചത് ജൂലൈ 10-ന് നടന്ന വാദത്തിനിടയിലാണ്.
ഇന്ത്യൻ സർക്കാർ പൗരത്വത്തിന് തെളിവായി പരിഗണിക്കുന്ന രേഖകളുടെ ഒരു ലിസ്റ്റ് താഴെ പറയുന്നു.
- ഇന്ത്യൻ പാസ്പോർട്ട്
പലരും പാസ്‌പോർട്ട് ഒരു അത്യാവശ്യ യാത്രാ രേഖയായി കാണാറുണ്ട്. അത് കേവലം ഒരു യാത്രരേഖ മാത്രമല്ല പകരം ഒരു ഇന്ത്യൻ പാസ്‌പോർട്ട് രാജ്യത്തെ പൗരത്വത്തിൻ്റെ തെളിവുകളിൽ ഒന്നാണ്. പാസ്പോർട്ടിലൂടെ ഒരു ഇന്ത്യൻ പൗരന് ഇന്ത്യൻ റിപ്പബ്ലിക്കിൻ്റെ പൗരനെന്ന അവരുടെ ഐഡൻ്റിറ്റി അവകാശപ്പെടാൻ കഴിയും. - ജനന സർട്ടിഫിക്കറ്റ്
ഒരു കുട്ടി ജനിച്ചുകഴിഞ്ഞാൽ അധികാരികൾ നൽകുന്ന ഒരു അടിസ്ഥാന രേഖയാണ് ജനന സർട്ടിഫിക്കറ്റ് . ജനനസ്ഥലം അതിൽ രേഖപ്പെടുത്തിയിട്ടുണ്ടാകം. 1969 ലെ ജനന-മരണ രജിസ്ട്രേഷൻ ആക്ട് പ്രകാരം, ഈ രേഖ ലഭിക്കുന്ന ഒരാൾക്ക്, അത് പൗരത്വത്തിൻ്റെ തെളിവായി കണക്കാക്കാൻ കഴിയും. - വോട്ടർ ഐഡി
ജനന സർട്ടിഫിക്കറ്റുകൾക്കും പാസ്‌പോർട്ടുകൾക്കും കുറഞ്ഞ പ്രായപരിധി നിശ്ചയിച്ചിട്ടില്ലെങ്കിലും, വ്യക്തി വോട്ടവകാശ പ്രായത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞാൽ മാത്രമേ വോട്ടർ ഐഡി ലഭിക്കുകയുള്ളു. ഇന്ത്യൻ പൗരത്വം പ്രഖ്യാപിക്കുന്നതിന് വോട്ടർ കാർഡോ ഇലക്ടറൽ ഫോട്ടോ ഐഡന്റിറ്റി കാർഡോ (EPIC) ഹാജരാക്കാവുന്നതാണ്.