newsroom@amcainnews.com

മൂന്ന് പ്രവിശ്യകളിൽ ഉപതിരഞ്ഞെടുപ്പ് ഓഗസ്റ്റ് 31-ന്: മാർക്ക് കാർണി

മൂന്ന് പ്രവിശ്യകളിലെ ഉപതിരഞ്ഞെടുപ്പ് ഓഗസ്റ്റ് 31-ന് നടക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ചു. ഒൻ്റാരിയോ, ക്യുബെക്ക്, ബ്രിട്ടീഷ് കൊളംബിയ എന്നീ പ്രവിശ്യകളിലെ മൂന്ന് റൈഡിങ്ങുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ബീച്ചസ് – ഈസ്റ്റ് യോർക്ക് (ഒൻ്റാരിയോ), ഷികൂട്ടിമി – ലെ ഫ്യോർഡ് (ക്യുബെക്ക്), നോർത്ത് വാൻകൂവർ – കാപിലാനോ (ബ്രിട്ടീഷ് കൊളംബിയ) എന്നീ റൈഡിങ്ങിലാണ് ഉപതിരഞ്ഞെടുപ്പ്.

മുൻ ഫെഡറൽ ഹൗസിങ് മന്ത്രിയും ലിബറൽ എംപിയുമായ നേറ്റ് എർസ്കിൻ-സ്മിത്ത് ഒഴിഞ്ഞതിനെ തുടർന്നാണ് ബീച്ചസ് – ഈസ്റ്റ് യോർക്ക് സീറ്റിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. കൺസർവേറ്റീവ് എംപിയായിരുന്ന റിച്ചാർഡ് മാർടെൽ സെനറ്റിലേക്ക് നിയമിതനായതിനെ തുടർന്ന് ഷികൂട്ടിമി – ലെ ഫ്യോർഡ് റൈഡിങ്ങിലും, യൂറോപ്യൻ യൂണിയനിലേക്കുള്ള കാനഡയുടെ അംബാസഡറായി ജോനാഥൻ വോൾകിൻസൺ ചുമതലയേറ്റതിനെ തുടർന്ന് നോർത്ത് വാൻകൂവർ – കാപിലാനോ റൈഡിങ്ങിലും ഉപതിരഞ്ഞെടുപ്പ് നടക്കുക.

കൺസർവേറ്റീവ് പാർട്ടിയെ മറികടന്ന് ലിബറൽ പാർട്ടി മൂന്ന് റൈഡിങ്ങിലും തങ്ങളുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. തൻവീർ ഷാനവാസ് (ബീച്ചസ് – ഈസ്റ്റ് യോർക്ക്), ഡാനിയൽ ഗോബെയ്ൽ (ഷികൂട്ടിമി – ലെ ഫ്യോർഡ്), ബ്രേഡൻ കാലി (നോർത്ത് വാൻകൂവർ – കാപിലാനോ) എന്നിവരാണ് ലിബറൽ പാർട്ടി സ്ഥാനാർത്ഥികൾ.

You might also like
EU chief Ursula von der Leyen says she wants Canada to become the bloc’s 1st associate member

കാനഡയെ യൂറോപ്യൻ യൂണിയന്റെ ആദ്യ അസോസിയേറ്റ് അംഗമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഇയു മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ

11-year-old girl arrested for shooting and killing her 15-year-old brother in Oklahoma

ഓക്‌ലഹോമയിൽ പതിനഞ്ചുകാരനായ സഹോദരനെ വെടിവച്ചുകൊന്ന കേസിൽ പതിനൊന്നുകാരി അറസ്റ്റിൽ

ബാങ്ക് ഓഫ് കാനഡ പലിശനിരക്ക് വർധിപ്പിക്കാൻ സാധ്യത: സാമ്പത്തിക വിദഗ്ധർ

When Dreaming of Studying Abroad: Low-Cost Education and Important Things to Keep in Mind

വിദേശപഠനം സ്വപ്നം കാണുമ്പോൾ: കുറഞ്ഞ ചെലവിലുള്ള പഠനവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Maruti Suzuki's amazing facelift models are coming to the market

മാരുതി സുസുക്കിയുടെ കിടിലൻ ഫേസ്‌ലിഫ്റ്റ് മോഡലുകൾ വിപണിയിലേക്ക്

യു എസിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം: ഇന്ത്യൻ ട്രക്ക് ഡ്രൈവർ അറസ്റ്റിൽ

Top Picks for You
Top Picks for You