newsroom@amcainnews.com

അമേരിക്കയില്‍ കാര്‍ഗോ വിമാനം തകര്‍ന്നുവീണു: 4 മരണം; 11 പേര്‍ക്ക് പരുക്ക്

അമേരിക്കയിലെ കെന്റക്കിയില്‍ കാര്‍ഗോ വിമാനം തകര്‍ന്നുവീണ് നാല് പേർ മരിച്ചു. കെന്റിക്കിയിലെ ലൂയിവില്‍ വിമാനത്താവളത്തില്‍ നിന്ന് ടേക്ക് ഓഫ് ചെയ്ത ഉടനെയാണ് യുണൈറ്റഡ് പാര്‍സല്‍ സര്‍വീസ് (യുപിഎസ്) കമ്പനിയുടെ ചരക്ക് വിമാനം തകര്‍ന്നത്. അപകടത്തില്‍ 11 പേര്‍ക്ക് പരുക്കേറ്റതായി കെന്റക്കി ഗവര്‍ണര്‍ ആന്റി ബഷര്‍ സ്ഥിരീകരിച്ചു. പ്രാദേശിക സമയം ചൊവ്വാഴ്ച വൈകീട്ട് 5.15-ഓടെയാണ് സംഭവം. വിമാനത്തിലുണ്ടായിരുന്ന മൂന്ന് ജീവനക്കാരുടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു. പിന്നാലെ ഒരാള്‍ കൂടി മരിച്ചതായി വിമാനത്താവളം വക്താവ് അറിയിച്ചു.

വിമാനത്താവളം ഉള്‍പ്പെടുന്ന വ്യവസായ മേഖലയിലാണ് വിമാനം തകര്‍ന്നുവീണത്. മക്‌ഡൊണല്‍ ഡഗ്ലസ് നിര്‍മ്മിച്ച എം.ഡി. 11 എഫ് വിമാനമാണ് തകര്‍ന്നുവീണത്. ഒരു ലക്ഷം കിലോ ഭാരം വരുന്ന 38000 ഗാലണ്‍ ഇന്ധനവുമായാണ് വിമാനം പറന്നുയര്‍ന്നതെന്നാണ് വിവരം. സംഭവത്തെത്തുടര്‍ന്ന് ലൂയിവില്‍ വിമാനത്താവളം താത്കാലികമായി അടച്ചു. എങ്കിലും വിമാനത്താവളത്തിലെ ഒരു റണ്‍വേ ഗതാഗതത്തിനായി തുറന്നിട്ടുണ്ട്.

You might also like

ചെലവ് ചുരുക്കൽ നടപടികൾ കടുപ്പിച്ച് കാനഡ; പൊതുമേഖലയിൽ തൊഴിൽ വെട്ടിക്കുറയ്ക്കാൻ ഫെഡറൽ വകുപ്പുകളുടെ തീരുമാനം

ഇറാന്റെ പോരാട്ടവീര്യത്തെയും പ്രത്യാക്രമണ ശേഷിയെയും ഗൗരവമായി കണക്കിലെടുത്തില്ല; അമേരിക്കയുടെ കണക്കുകൂട്ടലുകൾ തെറ്റിയെന്ന് മുൻ കനേഡിയൻ ജനറൽ

ലക്ഷ്യം കൈവരിച്ചു: യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ്

അമ്മയുടെ ചിതാഭസ്മവുമായി 100 കിലോമീറ്റർ ഓടാൻ മാർസെല്ല; ക്യാൻസറിനോട് പൊരുതിയ ലിസയ്ക്കായി മകളുടെ ‘സ്റ്റിൽ എലൈവ്’ മാരത്തൺ

സുരക്ഷാ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും ലംഘിച്ചു; രണ്ട് പുരുഷന്മാർ ബീജദാനം നടത്തുന്നത് തടഞ്ഞു മോൺട്രിയൽ കോടതി

ഒട്ടാവയിലെ ഏറ്റവും വിലപിടിപ്പുള്ള വീട് വിൽപനയ്ക്ക്; വിസ്മയിപ്പിക്കുന്ന സൗകര്യങ്ങളുമായി ആഡംബര വസതി

Top Picks for You
Top Picks for You