newsroom@amcainnews.com

താരിഫ് യുദ്ധം ആരംഭിച്ചതോടെ കനേഡിയൻ പൗരന്മാർ അമേരിക്കയിലേക്കുള്ള യാത്ര ഒഴിവാക്കുന്നതായി പുതിയ റിപ്പോർട്ട്

കാൽഗറി: താരിഫ് യുദ്ധം ആരംഭിച്ചതോടെ കനേഡിയൻ പൗരന്മാർ അമേരിക്കയിലേക്കുള്ള യാത്ര ഒഴിവാക്കുന്നതായി പുതിയ റിപ്പോർട്ട്. ഒപ്പം കാനഡ സന്ദർശിക്കുന്ന വിദേശികളുടെ വരവ് കുറഞ്ഞതായും സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നു. കാനഡ സന്ദർശിക്കുന്ന വിദേശയാത്രക്കാരുടെ എണ്ണത്തിൽ വർഷം തോറും 10.9% ഇടിവ് ഉണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. ഫെബ്രുവരി വരെ ഏകദേശം 41 ലക്ഷം വിദേശികൾ കാനഡയിലെത്തിയതായി ഫെഡറൽ ഏജൻസി അറിയിച്ചു. ഇതിൽ വിമാന-ഓട്ടോമൊബൈൽ യാത്രക്കാർ ഉൾപ്പെടുന്നു. അതേസമയം വിമാനമാർഗ്ഗം കാനഡയിലെത്തുന്ന യുഎസ് നിവാസികളുടെ എണ്ണത്തിൽ 1.3% കുറവും രേഖപ്പെടുത്തി. വാഹനത്തിൽ കാനഡ സന്ദർശിക്കുന്ന യുഎസ് നിവാസികളുടെ എണ്ണം 7.9 ശതമാനവും കുറഞ്ഞതായി ഏജൻസി പറയുന്നു. അതേസമയം യുഎസിൽ നിന്നുള്ള കാറിൽ കനേഡിയൻ-റെസിഡൻ്റ് റിട്ടേൺ ട്രിപ്പുകൾ 23% കുറഞ്ഞു.

മൊത്തത്തിൽ കാനഡയിലേക്കുള്ള വിദേശ സന്ദർശകരുടെ എണ്ണത്തിൽ ഇടിവ് ഉണ്ടായിട്ടുണ്ടെങ്കിലും യു.എസിലെ അവധി ദിവസങ്ങളിൽ വരവിൽ വർധനയുണ്ടായി. അവധി ദിവസങ്ങളിൽ, നോൺ-റെസിഡൻ്റ്സ് എയർ വരവിൽ 33.6% വർധനയാണ് ഉണ്ടായിട്ടുള്ളത്. യുഎസിലേക്കുള്ള ഡിമാൻഡിൽ 25 ശതമാനം കുറവുണ്ടായതായി വെസ്റ്റ്ജെറ്റ് കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തിരുന്നു. കനേഡിയൻ യാത്രക്കാർ യുഎസിനെ ഒഴിവാക്കി മെക്സിക്കോ, കരീബിയൻ തുടങ്ങിയ മറ്റ് ഡെസ്റ്റിനേഷനുകളെ തിരഞ്ഞെടുക്കുന്നതായി എയർലൈൻ പറയുന്നു.

You might also like

600 വര്‍ഷത്തെ ‘നിദ്ര’ വെടിഞ്ഞു; റഷ്യയില്‍ വന്‍ അഗ്‌നിപര്‍വത സ്‌ഫോടനം

കാൽഗറി സിട്രെയിൻ സ്റ്റേഷനിൽ യാത്രക്കാർക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചതായി റിപ്പോർട്ട്

ബാങ്ക് ഓഫ് കാനഡയുടെ പലിശ നിരക്ക് പ്രഖ്യാപനം ഇന്ന്

കാനഡയിൽ ഏറ്റവും കുറഞ്ഞ ജീവിതച്ചെലവുള്ള പ്രവിശ്യകൾ പ്രിൻസ് എഡ്വേർഡ് ഐലൻഡും ന്യൂബ്രൺസ്‌വിക്കും; ബ്രിട്ടീഷ് കൊളംബിയ, ഒന്റാരിയോ, ആൽബെർട്ട – ഏറ്റവും ഉയർന്ന ജീവിതച്ചെലവുള്ള പ്രവശ്യകൾ

ഇനി ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് ചിത്രങ്ങളും ഡിപിയാക്കാം: പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്

കന്യാസ്ത്രീകൾക്കെതിരായ കേസ് റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനം; ബജ്റങ്ദൾ നേതാവ് ജ്യോതി ശർമ അടക്കമുള്ളവർക്കെതിരെയുള്ള യുവതികളുടെ പരാതി സ്വീകരിക്കാതെ പൊലീസ്

Top Picks for You
Top Picks for You