newsroom@amcainnews.com

യുഎഇ സന്ദർശിച്ച് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി; കാനഡയുടെ സുപ്രധാന മേഖലകൾക്ക് വലിയ കരുത്ത് പകരാൻ യുഎഇയുടെ 70 ബില്യൺ ഡോളർ നിക്ഷേപ വാഗ്ദാനം

യുഎഇ സന്ദർശിച്ച് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. യുഎഇയുടെ 70 ബില്യൺ ഡോളർ നിക്ഷേപ വാഗ്ദാനം ഊട്ടിയുറപ്പിക്കുന്നതിനും ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായിരുന്നു സന്ദർശനം. ഈ വൻകിട നിക്ഷേപം ഊർജ്ജം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുൾപ്പെടെയുള്ള കാനഡയുടെ സുപ്രധാന മേഖലകൾക്ക് വലിയ കരുത്ത് പകരാൻ ലക്ഷ്യമിട്ടുള്ളതാണ്.
പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും, രാജ്യത്തിൻ്റെ ദീർഘകാല വളർച്ച മെച്ചപ്പെടുത്താനും യുഎഇയുടെ നിക്ഷേപം വഴിയൊരുക്കും. യുഎഇയുടെ നിക്ഷേപ വാഗ്ദാനം ഇരു രാജ്യങ്ങൾക്കും പരസ്പര നേട്ടമുണ്ടാക്കുന്ന ഒരു സഹകരണത്തിൻ്റെ സൂചന കൂടിയാണ്.

സുപ്രധാന ധാതുക്കളുടെ സംസ്കരണ ശേഷി വർദ്ധിപ്പിക്കുന്നതിനായി കാനഡയിൽ 100 കോടി ഡോളറിൻ്റെ പദ്ധതിക്ക് കനേഡിയൻ സർക്കാർ രൂപം നൽകുന്നുണ്ടെന്ന് പ്രധാനമന്ത്രി മാർക് കാർണി പറഞ്ഞു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ക്വാണ്ടം, ലൈഫ് സയൻസ് എന്നിവയിൽ ഏറെ മുന്നേറാൻ കാനഡയ്ക്ക് കഴിഞ്ഞിട്ടുണ്ട്. മനുഷ്യരാശിയുടെ പ്രയോജനത്തിനായി ഈ കഴിവുകളെ വാണിജ്യപരമായി ഉപയോഗപ്പെടുത്തേണ്ട സമയമാണിതെന്ന് തങ്ങൾ മനസ്സിലാക്കുന്നു എന്നും കാർണി പറഞ്ഞു. യുഎഇയുമായി വ്യാപാര ചർച്ചകൾക്ക് തുടക്കം കുറിച്ചതായും യുഎഇയിൽ നിന്നുള്ള നിക്ഷേപകരെ കാനഡയിലേക്ക് ക്ഷണിച്ചതായും കാർണി വ്യക്തമാക്കി.

കനേഡിയൻ വിപണിയിൽ ലോക രാജ്യങ്ങൾക്കുള്ള വിശ്വാസ്യത വർദ്ധിപ്പിക്കാൻ യുഎഇ നിക്ഷേപം വഴിയൊരുക്കും. ഭാവിയിലെ സാമ്പത്തിക വെല്ലുവിളികളെ നേരിടാൻ കാനഡ തയ്യാറെടുക്കുന്ന ഈ സാഹചര്യത്തിൽ, യുഎഇയുടെ ഈ 70 ബില്യൺ ഡോളറിൻ്റെ നിക്ഷേപം രാജ്യത്തിൻ്റെ സുസ്ഥിരമായ വളർച്ചയ്ക്ക് നിർണായകമായേക്കും.

You might also like

മാനിറ്റോബയിൽ സമയമാറ്റം അവസാനിപ്പിക്കണോ? ജനങ്ങളുടെ അഭിപ്രായം തേടാൻ പ്രീമിയർ വാബ് കിന്യൂ

ലക്ഷ്യം കൈവരിച്ചു: യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ്

ഒട്ടാവയിലെ ഏറ്റവും വിലപിടിപ്പുള്ള വീട് വിൽപനയ്ക്ക്; വിസ്മയിപ്പിക്കുന്ന സൗകര്യങ്ങളുമായി ആഡംബര വസതി

സുരക്ഷാ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും ലംഘിച്ചു; രണ്ട് പുരുഷന്മാർ ബീജദാനം നടത്തുന്നത് തടഞ്ഞു മോൺട്രിയൽ കോടതി

ഇറാൻ യുദ്ധം രണ്ടാഴ്ച പിന്നിടുന്നു; രാഷ്ട്രീയ തിരിച്ചടികൾ നേരിട്ട് ട്രംപ്, ജനപ്രീതിയിൽ ഇടിവ്

ഹോർമുസ് കടലിടുക്കിൽ യുദ്ധക്കപ്പലുകൾ അയക്കണം; ട്രംപിന്റെ ആഹ്വാനത്തോട് തണുപ്പൻ പ്രതികരണവുമായി ലോകരാജ്യങ്ങൾ

Top Picks for You
Top Picks for You