പുതിയ സ്പീക്കർ, പ്രധാനമന്ത്രി എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളുമായി പാർലമെൻ്റ് ഇന്ന് വീണ്ടും ചേരും. ചൊവ്വാഴ്ച ചാൾസ് രാജാവിന്‍റെ പ്രസംഗത്തോടെയാണ് പാർലമെൻ്റ് ഔദ്യോഗികമായി ആരംഭിച്ചത്. സ്പീക്കർ ഫ്രാൻസിസ് സ്കാർപലെഗ്ഗിയ ഇന്ന് ആദ്യമായി ഹൗസ് ഓഫ് കോമൺസിൽ അധ്യക്ഷത വഹിക്കും. അതേസമയം പാർലമെൻ്റിലെ 343 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തതായി സ്പീക്കറുടെ ഓഫീസ് സ്ഥിരീകരിച്ചു.
ഫെഡറൽ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കൺസർവേറ്റീവ് ലീഡർ പിയേർ പൊളിയേവ് രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായി ഹൗസ് ഓഫ് കോമൺസിൽ ഉണ്ടാകില്ല. അദ്ദേഹത്തിന് പകരം മുൻ പാർട്ടി ലീഡർ ആൻഡ്രൂ ഷീർ കൺസർവേറ്റീവ് പാർട്ടിയെ നയിക്കും.