newsroom@amcainnews.com

ഒറോപൗച്ച് വൈറസ് രോഗം പടരുന്ന സാഹചര്യത്തിൽ ക്യൂബയിലേക്ക് പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് പുതിയ ആരോഗ്യ മുന്നറിയിപ്പുമായി കനേഡിയൻ സർക്കാർ

ക്യൂബയിലേക്ക് യാത്ര ചെയ്യുന്നവർക്കായി കാനഡ സർക്കാർ പുതിയ യാത്രാ നിർദ്ദേശം പുറപ്പെടുവിച്ചു. ഒറോപൗച്ച് വൈറസ് (Oropouche virus) രോഗം പടരുന്ന സാഹചര്യത്തിലാണ് സർക്കാർ കനേഡിയൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയത്. ചെറിയ ഈച്ചകൾ, ചിലതരം കൊതുകുകൾ എന്നിവ വഴിയാണ് ഈ വൈറസ് പകരുന്നത്.കടിയേറ്റ് മൂന്ന് മുതൽ എട്ട് ദിവസത്തിനുള്ളിൽ ആളുകൾക്ക് അസുഖം ബാധിക്കാം. പനി, വിറയൽ, തലവേദന, പേശി വേദന, സന്ധി വേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ സാധാരണയായി ഒരാഴ്ച വരെ നീണ്ടുനിൽക്കും, എന്നാൽ പിന്നീട് വീണ്ടും വരാനും സാധ്യതയുണ്ട്.

അപൂർവ്വമായ സാഹചര്യങ്ങളിൽ, ഈ രോഗം മെനിഞ്ചൈറ്റിസ് പോലുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. നിലവിൽ ഒറോപൗച്ച് വൈറസിന് വാക്സിനുകളോ പ്രത്യേക ചികിത്സയോ ലഭ്യമല്ല; രോഗലക്ഷണങ്ങൾ കുറയ്ക്കാനുള്ള ചികിത്സകൾ മാത്രമാണ് നൽകുന്നത്.ക്യൂബയിലേക്ക് യാത്ര ചെയ്യുന്ന കനേഡിയൻ പൌരന്മാർ പ്രാണികളെ അകറ്റുന്ന മരുന്നുകൾ ഉപയോഗിക്കാനും ശരീരം മൂടുന്ന വസ്ത്രങ്ങൾ ധരിക്കാനും യാത്രാ മുന്നറിയിപ്പിൽ നിർദ്ദേശമുണ്ട്. ഈ വൈറസ് ഗർഭസ്ഥ ശിശുക്കളെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ ഗർഭിണികൾ കൂടുതൽ ജാഗ്രത പാലിക്കണം.ക്യൂബയ്ക്ക് പുറമെ പനാമയിലും ഈ രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.യാത്രയ്ക്ക് മുൻപായി ഡോക്ടറെ കണ്ട് ഉപദേശം തേടണമെന്ന് കാനഡ സർക്കാർ തങ്ങളുടെ പൗരന്മാരോട് ആവശ്യപ്പെട്ടു.

You might also like

സുരക്ഷാ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും ലംഘിച്ചു; രണ്ട് പുരുഷന്മാർ ബീജദാനം നടത്തുന്നത് തടഞ്ഞു മോൺട്രിയൽ കോടതി

ലക്ഷ്യം കൈവരിച്ചു: യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ്

ബാങ്ക് ഓഫ് കാനഡയുടെ പലിശനിരക്ക് പ്രഖ്യാപനം ഇന്ന്

40,000 തസ്തികകൾ വെട്ടിക്കുറയ്‌ക്കാൻ ഫെഡറൽ സർക്കാർ; പകരം ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

ഒട്ടാവയിലെ ഏറ്റവും വിലപിടിപ്പുള്ള വീട് വിൽപനയ്ക്ക്; വിസ്മയിപ്പിക്കുന്ന സൗകര്യങ്ങളുമായി ആഡംബര വസതി

കാനഡ യൂറോപ്യൻ യൂണിയന്റെ ഭാഗമാകുമോ? ഫ്രഞ്ച് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന ചർച്ചയാകുന്നു

Top Picks for You
Top Picks for You