newsroom@amcainnews.com

യുഎസിലേക്കുള്ള മനുഷ്യക്കടത്തിൽ കാനഡയിലെ 260 കോളജുകൾക്കു പങ്കെന്ന് ഇഡി; രണ്ട് ഏജന്റുമാർ കഴിഞ്ഞ വർഷം മാത്രം 35,000 പേരെ കടത്തിയെന്ന് കണ്ടെത്തൽ

ന്യൂഡൽഹി: കാനഡയിലെ 260 കോളജുകൾക്കു യുഎസിലേക്കുള്ള മനുഷ്യക്കടത്തിൽ പങ്കുണ്ടെന്നു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കണ്ടെത്തൽ. 2022 ജനുവരിയിൽ യുഎസ്–കാനഡ അതിർത്തിയിൽ കൊടുംതണുപ്പിൽ ഇന്ത്യൻ കുടുംബം മരിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണു നിരീക്ഷണം. ഗുജറാത്തിൽ നിന്നുള്ള ജഗദീഷ് പട്ടേൽ (39), ഭാര്യ വൈശാലി ബെൻ (37), മകൾ വിഹാംഗി (11), മകൻ ധാർമിക് (3) എന്നിവരാണ് അന്ന് അതിർത്തിയിൽ മരിച്ചത്. യുഎസിലേക്കു മനുഷ്യക്കടത്തു നടത്തുന്ന ആരോ ഇവരെ അതിർത്തി വരെ കാറിലെത്തിച്ചശേഷം അവിടെ വിട്ടിട്ടുപോയതായിരുന്നു.

കാനഡയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകുന്ന സ്റ്റുഡന്റ് വീസയിലെത്തുന്നവരാണ് ഇത്തരത്തിൽ യുഎസിലേക്കു കടക്കുന്നതെന്നും കോളജുകൾക്കും ഇതിൽ പങ്കുണ്ടെന്നുമാണു വിവരം. സ്റ്റുഡന്റ് വീസയ്ക്കും യുഎസിലേക്കു കടത്താനുമായി 50–60 ലക്ഷം രൂപയാണ് ഏജന്റുമാർ ഈടാക്കുന്നത്. മറ്റു മാർഗങ്ങളിൽ നൽകേണ്ടതിനെക്കാൾ കുറഞ്ഞ നിരക്കാണിതെന്നതും ഇതിലേക്കു കൂടുതൽപ്പേരെ ആകർഷിക്കുന്നുണ്ട്.

ഈ മാസം 10, 19 തീയതികളിലായി ഇ.ഡി മുംബൈ, നാഗ്​പൂർ, ഗാന്ധിനഗർ, വഡോദര എന്നിവിടങ്ങളിലെ 7 ഏജന്റുമാരുടെ കേന്ദ്രങ്ങളിൽപരിശോധന നടത്തിയിരുന്നു. മുംബൈ, നാഗ്​പൂർ എന്നിവിടങ്ങളിലെ 2 ഏജന്റുമാർ മാത്രം കഴിഞ്ഞ വർഷം 35,000 പേരെ ഇത്തരത്തിൽ കടത്തിയെന്നാണു പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തൽ. രാജ്യത്തെ എണ്ണൂറോളം ഏജന്റുമാർ ഇത്തരം മനുഷ്യക്കടത്തിൽ ഭാഗമായിട്ടുണ്ടെന്നാണ് ഇ.ഡി വിലയിരുത്തൽ.

You might also like

റഷ്യയിൽ ഭൂചലനത്തിന് പിന്നാലെ അഗ്നിപർവ്വത സ്ഫോടനം

കാനഡയിൽ ഭവന പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ കാൽഗറിയിൽ പ്രീ ഫാബ്രിക്കേറ്റഡ് യൂണിറ്റുകൾ കൊണ്ടുള്ള ഭവന സമുച്ചയം ഉയരുന്നു

ഗ്രീൻകാർഡിനായി മറ്റൊരു കല്യാണത്തിന് ശ്രമിക്കുന്നു; അമേരിക്കയിൽനിന്നു ഭർത്താവിനെ നാടുകടത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ യുവതി

നയാഗ്ര റീജിയണിലെ ഹൈവേകളിൽ വാഹനങ്ങൾക്ക് നേരെ അജ്ഞാതരുടെ കല്ലേറ്; ജാഗ്രത പാലിക്കണം, ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി ഒന്റാരിയോ പോലീസ്

മസ്‌കിന്റെ സ്റ്റാർലിങ്കിനോട് ‘കടക്ക് പുറത്ത്’; 100 മില്യൺ ഡോളറിന്റെ കരാർ റദ്ദാക്കി ഒന്റാരിയോ സർക്കാർ

എഴുപതോളം രാജ്യങ്ങള്‍ക്കുളള യുഎസ് അധിക തീരുവ പ്രാബല്യത്തില്‍

Top Picks for You
Top Picks for You