യുഎസ് പ്രസിഡൻ്റ് ട്രംപിന്‍റെ താരിഫ് ഭീഷണിക്കിടെ അമേരിക്കയോടുള്ള കനേഡിയൻ പൗരന്മാരുടെ മനോഭാവം കൂടുതൽ വഷളായതായി സർവേ. ഭൂരിപക്ഷം കനേഡിയൻ പൗരന്മാരും യുഎസ് ഉൽപ്പന്നങ്ങളും യാത്രകളും ഒഴിവാക്കുന്ന പ്രവണത വർധിച്ചതായി ഇപ്‌സോസ് സർവേ സൂചിപ്പിക്കുന്നു. കൂടാതെ കാനഡക്കാരിൽ ദേശസ്നേഹം വർധിച്ചതായും സർവേയിൽ കണ്ടെത്തി.
സർവേയിൽ പങ്കെടുത്ത കാനഡക്കാരിൽ മുക്കാൽ ഭാഗവും യുഎസിലേക്കുള്ള യാത്ര ഒഴിവാക്കാൻ ഉദ്ദേശിക്കുന്നതായി പറയുന്നു. അതേസമയം യുഎസ് നിർമ്മിത വസ്തുക്കൾ ഒഴിവാക്കുന്നവരുടെ എണ്ണം അഞ്ച് 72 ശതമാനമായി ഉയർന്നു.