newsroom@amcainnews.com

കോൾ സെന്‍റർ ഏജൻ്റുമാരുടെ കരാർ മാർച്ച് 31 വരെ പുതുക്കി കാനഡ റവന്യൂ ഏജൻസി

കോൾ സെന്‍റർ ഏജൻ്റുമാരുടെ കുറവ് പരിഹരിക്കാൻ നടപടിയുമായി കാനഡ റവന്യൂ ഏജൻസി (CRA). സെപ്റ്റംബർ 5-ന് അവസാനിക്കുന്ന 850 ജീവനക്കാരുടെ കരാറുകൾ 2026 മാർച്ച് 31 വരെ പുതുക്കി നൽകിയതായി ഏജൻസി അറിയിച്ചു. ജീവനക്കാരുടെ കരാർ പുതുക്കുമെന്ന് രണ്ടാഴ്ച മുമ്പ് CRA അറിയിച്ചിരുന്നു.

കരാറുകൾ പുതുക്കാനുള്ള കാനഡ റവന്യൂ ഏജൻസിയുടെ തീരുമാനത്തിൽ യൂണിയൻ സന്തുഷ്ടരാണെന്ന് കാനഡ റവന്യൂ ഏജൻസി ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിയൻ ഓഫ് ടാക്സേഷൻ എംപ്ലോയീസ് അറിയിച്ചു. ജീവനക്കാരുടെ കുറവ് മൂലം കാനഡ റവന്യൂ ഏജൻസിയിൽ കോളുകൾക്ക് മറുപടി നൽകുന്നതിൽ കാലതാമസത്തിനും, നീണ്ട കാത്തിരിപ്പിനും കാരണമായതോടെ കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്ന് CRA-യിലെ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിയൻ ഫെഡറൽ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം മുതൽ കാനഡ റവന്യൂ ഏജൻസി മൂവായിരത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടതായി യൂണിയൻ പറയുന്നു. ഇതിൽ 1,300 കോൾ സെന്‍റർ ജീവനക്കാരുടെ കരാറുകൾ പുതുക്കേണ്ടതില്ല എന്ന തീരുമാനവും ഉൾപ്പെടുന്നു.

You might also like

ആൽബർട്ട ഇമിഗ്രേഷൻ: അപേക്ഷ സമർപ്പിക്കാൻ ഫീസ് നൽകണം; വൻ മാറ്റങ്ങളുമായി AAIP

ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി; കാനഡയിൽ ഡീസൽ ക്ഷാമം രൂക്ഷമാകുന്നു; വിപണിയിൽ ആശങ്ക

കർഷകരെ പിഴിഞ്ഞ ജോൺ ഡിയറിന് തിരിച്ചടി; 820 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്

മിഡിൽ ഈസ്റ്റിൽ നയതന്ത്ര ചർച്ചകൾക്ക് തുടക്കം; ലബനനുമായി സംസാരിക്കാൻ നെതന്യാഹു; അമേരിക്കയും ഇറാനും പാകിസ്ഥാനിൽ കൂടിക്കാഴ്ച നടത്തും

കാനഡ യൂറോപ്യൻ യൂണിയനിൽ ചേരണം: പുതിയ സർവേ

സാംസങ് സ്മാർട്ട്‌ഫോണുകളിലെ സ്ഥിരം മെസേജിംഗ് ആപ്പായ ‘സാംസങ് മെസേജസ്’ നിർത്തലാക്കുന്നു; ഗൂഗിൾ മെസേജസിലേക്ക് മാറാൻ ഉപയോക്താക്കൾക്ക് നിർദ്ദേശം

Top Picks for You
Top Picks for You