newsroom@amcainnews.com

കാനഡ പോസ്റ്റ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; ഫെഡറൽ സർക്കാരിൽ നിന്ന് കൂടുതൽ സാമ്പത്തിക സഹായം തേടും

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് ഫെഡറൽ സർക്കാരിൽ നിന്ന് കൂടുതൽ സാമ്പത്തിക സഹായം ആവശ്യമായി വരുമെന്ന് കാനഡ പോസ്റ്റ്. കഴിഞ്ഞ ജനുവരിയിൽ ക്രൗൺ കോർപ്പറേഷൻ ഫെഡറൽ സർക്കാരിൽ നിന്ന് $1.03 ബില്യൺ വായ്പ എടുത്തിരുന്നു, എന്നാൽ വരുമാനത്തിലുള്ള കുറവും പണിമുടക്കുകളും കാരണം ആ പണം ഡിസംബർ 31-ഓടെ തീരാനാണ് സാധ്യതയെന്നും കൂടുതൽ ധനസഹായം വേണ്ടി വരുമെന്നുമാണ് കാനഡ പോസ്റ്റ് വ്യക്തമാക്കിയത്.

സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ കാനഡ പോസ്റ്റ് $541 മില്യനോളം നഷ്ടം രേഖപ്പെടുത്തി. സ്ഥാപനത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും മോശം പാദഫലമാണ് ഇത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ $315 മില്യനായിരുന്ന നഷ്ടം. തുടർച്ചയായ പണിമുടക്ക് നടപടികളും അനിശ്ചിതത്വവും കാരണം ധാരാളം ഉപഭോക്താക്കൾ എതിരാളികളായ പാഴ്സൽ ഡെലിവറി കമ്പനികളെ ആശ്രയിച്ചതായി കാനഡ പോസ്റ്റ് പറയുന്നു.

27 മില്യൺ പാക്കേജുകളുടെ അളവിൽ കുറവുണ്ടായതിനെത്തുടർന്ന് പാഴ്സൽ വരുമാനം 40 ശതമാനം കുറഞ്ഞ് $450 മില്യണായി. കമ്പനി തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. 2018 മുതൽ മൊത്തം $5.5 ബില്യണിലധികം നഷ്ടമാണുണ്ടായത്. ഈ വർഷം ആദ്യ ഒമ്പത് മാസങ്ങളിൽ മാത്രം കാനഡ പോസ്റ്റിന് $989 മില്യൺ നഷ്ടമുണ്ടായി. ഈ നഷ്ടത്തിൻ്റെ ഭൂരിഭാഗവും രണ്ടാം പാദത്തിലും മൂന്നാം പാദത്തിലുമാണ് സംഭവിച്ചത്. ഇതിന് കാരണം തൊഴിലാളി പ്രശ്നങ്ങളും അവുടെ റൊട്ടേറ്റിംഗ് സ്ട്രൈക്കുകളുമാണ് എന്നും കമ്പനി കുറ്റപ്പെടുത്തി.

You might also like

ലക്ഷ്യം കൈവരിച്ചു: യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ്

പട്രീഷ്യ ഫെർഗൂസൺ വധക്കേസ്: സെർജ് ഔഡെറ്റിന്റെ വിചാരണയിൽ അന്തിമവാദം പൂർത്തിയായി; പ്രതിഭാഗം ഉന്നയിക്കുന്നത് തെളിവില്ലായ്മ

പ്രധാനമന്ത്രിയായി ഒരു വർഷം; മാർക്ക് കാർണിയുടെ ജനപ്രീതി കുതിക്കുന്നു, കാനഡയിൽ ലിബറലുകൾക്ക് സർവ്വകാല റെക്കോർഡ് പിന്തുണയെന്ന് നാനോസ് സർവ്വേ ഫലം

കാനഡ യൂറോപ്യൻ യൂണിയന്റെ ഭാഗമാകുമോ? ഫ്രഞ്ച് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന ചർച്ചയാകുന്നു

രണ്ടാം നിര ചികിത്സാ സംവിധാനമെന്ന് ആരോപണം; ആൽബർട്ടയിലെ ഡ്യുവൽ പ്രാക്ടീസ് പദ്ധതി വിവാദത്തിൽ, കാൽഗറിയിൽ വൻ പ്രതിഷേധം

ജനപ്രിയ പ്രീമിയർമാരുടെ പട്ടികയിൽ വബ് കിന്യൂ ഒന്നാമത്; മാനിറ്റോബയിൽ ഭരണത്തിന് തിളക്കം

Top Picks for You
Top Picks for You