newsroom@amcainnews.com

പുതിയ ഹോം കെയർ വർക്കർ ഇമിഗ്രേഷൻ പ്രോഗ്രാം അവതരിപ്പിച്ച് കാനഡ

കാനഡയിൽ സ്ഥിര താമസക്കാരാകാൻ ഹോം കെയർ വർക്കേഴ്‌സിനെ സഹായിക്കുന്ന പുതിയ ഇമിഗ്രേഷൻ പ്രോഗ്രാമുകൾ പ്രഖ്യാപിച്ച് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). കാനഡയിൽ നിലവിൽ ജോലി ചെയ്യുന്ന ഹോം കെയർ വർക്കേഴ്‌സിന് സഹായകമാകുന്നതും മറ്റൊന്ന് നിലവിൽ കാനഡയിൽ ജോലി ചെയ്യാത്തവർക്ക് വേണ്ടിയുള്ളതുമായ രണ്ട് പ്രോഗ്രാമുകൾ ആണ് ഐആസിസി അവതരിപ്പിച്ചത്. നിലവിൽ കാനഡയിൽ ജോലി ചെയ്യുന്ന ഹോം കെയർ വർക്കേഴ്‌സിൽ നിന്നുള്ള അപേക്ഷകൾ ആയിരിക്കും സ്വീകരിക്കുക. കാനഡയ്ക്ക് പുറത്തുള്ള അപേക്ഷകർക്കുള്ള രണ്ടാമത്തെ പ്രോഗ്രാം പിന്നീട് ആരംഭിക്കും.

പുതിയ പ്രോഗ്രാമിലൂടെ ഹോം കെയർ വർക്കേഴ്‌സിനും അവരുടെ കുടുംബാഗങ്ങൾക്കും സ്ഥിര താമസത്തിനായി നേരിട്ട് അപേക്ഷിക്കാം. അതേസമയം ഐആർസിസി ഇവർക്കുളള ഭാഷാ, വിദ്യാഭ്യാസ യോഗ്യത മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ട്. എന്നാൽ, കനേഡിയൻ ലാംഗ്വേജ് ബെഞ്ച്മാർക്ക്സ് (CLB) അല്ലെങ്കിൽ Niveaux de Compétence linguistique canadiens (NCLC) എന്നിവയിൽ ലെവൽ 4 ഉം കൂടാതെ ഹൈസ്കൂൾ ഡിപ്ലോമയും ആവശ്യമാണ്. അപേക്ഷകർക്ക് മുൻ കനേഡിയൻ പ്രവൃത്തി പരിചയം ആവശ്യമില്ല. എന്നാൽ അവർ സമീപകാലത്ത് ജോലി ചെയ്തവരും പ്രവൃത്തി പരിചയം ഉള്ളവരും ആയിരിക്കണം. അല്ലെങ്കിൽ കുറഞ്ഞത് 6 മാസത്തെ അനുബന്ധ ഹോം കെയർ പരിശീലന യോഗ്യത പൂർത്തിയാക്കിയിരിക്കണം. കെബെക്കിന് പുറത്തുള്ള കനേഡിയൻ തൊഴിലുടമയിൽ നിന്ന് ഫുൾ ടൈം ജോബ് ഓഫറും ഉണ്ടായിരിക്കണം. സ്വകാര്യ കുടുംബങ്ങൾ, ഹോം ഹെൽത്ത് കെയർ സേവന ദാതാക്കൾ, ഹോം കെയർ സപ്പോർട്ട് സേവന ദാതാക്കൾ, നേരിട്ടുള്ള പരിചരണ ഏജൻസികൾ, റെസിഡൻഷ്യൽ ക്രമീകരണങ്ങളിലെ വ്യക്തിഗത പരിചരണ സേവനങ്ങൾ, പീഡിയാട്രിക് ഹോം ഹെൽത്ത് കെയർ സേവന ദാതാക്കൾ അല്ലെങ്കിൽ ദൈനംദിന ജീവിത പ്രവർത്തനങ്ങൾക്ക് സഹായം ആവശ്യമുള്ളവരിൽ നിന്നോ പരുക്കിൽ നിന്നോ രോഗത്തിൽ നിന്നോ സുഖം പ്രാപിക്കുന്നവരിൽ നിന്നോ ജോബ് ഓഫർ സ്വീകരിക്കാവുന്നതാണ്.

You might also like

ഇനി ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് ചിത്രങ്ങളും ഡിപിയാക്കാം: പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്

കാനഡ ഫെഡറൽ തെരഞ്ഞെടുപ്പിൽ നിരവധി വോട്ടർമാർ വോട്ട് ചെയ്തത് സ്ഥാനാർത്ഥികളെ വേണ്ട രീതിയിൽ വിലയിരുത്താതെയെന്ന് സർവേ

ടൊറോൻറോ രാജ്യാന്തരചലച്ചിത്രമേളയിൽ ഇടം നേടി ഇന്ത്യയിൽ നിന്നുള്ള മൂന്നു ചിത്രങ്ങൾ

അന്താരാഷ്ട്ര വിദ്യാഭ്യാസം നേടിയ നഴ്‌സുമാർക്ക് പുതിയ പരിശീലന പദ്ധതിയുമായി കാനഡ; യോഗ്യരായ നഴ്‌സുമാർക്ക് സൗജന്യമായി PASS പ്രോഗാമിന് അപേക്ഷിക്കാം

റഷ്യയിൽ ഭൂചലനത്തിന് പിന്നാലെ അഗ്നിപർവ്വത സ്ഫോടനം

കാൽഗറി വിമാനത്താവളത്തിൽ പുതിയ നിബന്ധന; അമേരിക്കയിലേക്ക് പറക്കുന്ന യാത്രക്കാർക്ക് സുരക്ഷാ പരിശോധന വിമാനം പുറപ്പെടുന്നതിന് രണ്ട് മണിക്കൂറിനുള്ളിൽ മാത്രമേ സാധ്യമാകൂ

Top Picks for You
Top Picks for You