കാനഡയിലെ നിരവധി പ്രവിശ്യകളിൽ കാട്ടുതീ പടരുന്നതായി റിപ്പോർട്ട്. ബ്രിട്ടിഷ് കൊളംബിയ ലിറ്റണിൽ അനിയന്ത്രിതമായി കാട്ടുതീ പടരുന്നതായി ബിസി വൈൽഡ്‌ഫയർ സർവീസ് റിപ്പോർട്ട് ചെയ്‌തു. തിങ്കളാഴ്ച രാത്രി വൈകി കണ്ടെത്തിയ കാട്ടുതീ അഞ്ച് ഹെക്ടറിലേക്ക് വ്യാപിച്ചതായി അധികൃതർ അറിയിച്ചു.
ആൽബർട്ടയിൽ 67-ലധികം കാട്ടുതീകൾ അണയ്ക്കാൻ അഗ്നിശമന സേനാംഗങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇതിൽ 18 എണ്ണം നിയന്ത്രണാതീതമാണ്. കനേഡിയൻ ഇന്ററാജൻസി ഫോറസ്റ്റ് ഫയർ സെന്ററിന്റെ കണക്കനുസരിച്ച്, രാജ്യത്തുടനീളം നിലവിൽ ഏകദേശം 465 കാട്ടുതീകൾ സജീവമാണ്.







