newsroom@amcainnews.com

എക്‌സ്‌പ്രസ് എൻട്രി സിസ്റ്റത്തിൽ സുപ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ച് കാനഡ; ജോബ് ഓഫറുകൾക്കുള്ള ബോണസ് കോംപ്രിഹെൻസീവ് റാങ്കിങ് സിസ്റ്റം പോയിൻ്റുകൾ ഇനി മുതൽ നൽകില്ല

ഓട്ടവ: കാനഡയുടെ ഇമിഗ്രേഷൻ സംവിധാനത്തിലെ പ്രധാന ഘടകമായ എക്‌സ്‌പ്രസ് എൻട്രി സിസ്റ്റത്തിൽ സുപ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ച് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). എക്‌സ്‌പ്രസ് എൻട്രി ഡ്രോയിലെ ജോബ് ഓഫറുകൾക്കുള്ള ബോണസ് കോംപ്രിഹെൻസീവ് റാങ്കിങ് സിസ്റ്റം (സിആർഎസ്) പോയിൻ്റുകൾ ഇനി മുതൽ നൽകില്ലെന്ന് ഐആർസിസി അറിയിച്ചു. ഇതോടെ സാധുവായ ജോലി ഓഫറുകളുള്ള വ്യക്തികൾക്ക് എക്സ്പ്രസ് എൻട്രി വഴി ഐടിഎകൾ ലഭിക്കാനുള്ള സാധ്യത കുറയും.

മാർച്ച് 25 മുതൽ പുതിയ മാറ്റം പ്രാബല്യത്തിൽ വന്നതായും ഇമിഗ്രേഷൻ വകുപ്പ് റിപ്പോർട്ട് ചെയ്തു. ഈ മാറ്റം എക്‌സ്‌പ്രസ് എൻട്രി പൂളിലെ എല്ലാ ഉദ്യോഗാർത്ഥികളുടെയും CRS സ്‌കോറുകളെ ബാധിക്കും. എന്നാൽ, ഇതിനകം ഐടിഎ ലഭിച്ചവരോ പിആർ അപേക്ഷ സമർപ്പിച്ച് അവ പ്രോസ്സസ് ചെയ്യുന്നതുമായ ഉദ്യോഗാർത്ഥികളെ ബാധിക്കില്ല. ഈ മാറ്റത്തിന് മുമ്പ്, എക്‌സ്‌പ്രസ് എൻട്രി ഉദ്യോഗാർത്ഥികൾക്ക് ക്രമീകരിച്ച തൊഴിലിനായി 50 അല്ലെങ്കിൽ 200 സിആർഎസ് പോയിൻ്റുകൾ കൂടി ലഭിക്കുമായിരുന്നു.

You might also like

പലസ്തീൻ രാഷ്ട്രത്തിന് ധനസഹായം നൽകും: അനിത ആനന്ദ്

ട്രംപിന് നൊബേല്‍ സമ്മാനം നല്‍കണമെന്ന ആവശ്യപ്പെട്ട കംബോഡിയയും

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം

ഗാർലൻഡ് മോട്ടൽ വെടിവയ്പ്പ്: രേഖകളില്ലാത്ത മൂന്നു കുടിയേറ്റക്കാർ പിടിയിൽ; കൊലപാതകക്കുറ്റം ചുമത്തിയെന്ന് പോലീസ്

ഡെവിൾസ് ഡെൻ സ്റ്റേറ്റ് പാർക്കിൽ ഹൈക്കിംഗിനിടെ ദമ്പതികളെ വെടിവെച്ച് കൊന്നു

ചെമ്പ് ഇറക്കുമതിക്ക് 50% തീരുവ: ഉത്തരവില്‍ ഒപ്പിട്ട് ട്രംപ്

Top Picks for You
Top Picks for You