newsroom@amcainnews.com

വ്യാപാര-സുരക്ഷാ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സമഗ്ര പങ്കാളിത്ത കരാറിൽ കാനഡയും മെക്സിക്കോയും ഒപ്പുവെച്ചു

വ്യാപാര-സുരക്ഷാ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സമഗ്ര പങ്കാളിത്ത കരാറിൽ കാനഡയും മെക്സിക്കോയും ഒപ്പുവെച്ചു. രാജ്യാന്തര ക്രിമിനൽ സംഘങ്ങളെ നേരിടാനുള്ള സഹകരണവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മെക്സിക്കൻ മയക്കുമരുന്ന് മാഫിയകൾ കാനഡയിൽ പ്രവർത്തിക്കുന്നുണ്ടെന്നും അതോടൊപ്പം കാനഡയിലെ മാഫിയ സംഘങ്ങൾ , മെക്സിക്കോയിലും പ്രവർത്തിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി മാർക് കാർണി വ്യക്തമാക്കി. മെക്സിക്കോ സിറ്റിയിൽ മെക്സിക്കൻ പ്രസിഡൻ്റ് ക്ലോഡിയ ഷെയിൻബൗമിനൊപ്പം സംസാരിക്കവെ ആയിരുന്നു കാർണിയുടെ പ്രതികരണം.

മാഫിയ സംഘങ്ങൾക്ക് എതിരെ ഉള്ള ഇരു രാജ്യങ്ങളുടെയും സഹകരണം കൂടുതൽ ആഴത്തിലാക്കുകയാണ് ലക്ഷ്യമെന്നും കാർണി പറഞ്ഞു. കനേഡിയൻ സംഘങ്ങൾ മെക്സിക്കോയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഞാൻ സമ്മതിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് മെക്സിക്കൻ അധികൃതരുമായി സഹകരിക്കുകയും വിവരങ്ങൾ പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. ആ സഹകരണം ഞങ്ങൾ കൂടുതൽ ആഴത്തിലാക്കുകയാണ്. ഈ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നുവെന്ന് ഉറപ്പാക്കുന്നതിന് നിരീക്ഷണവും ഉയർന്ന പോലീസ് സഹകരണവും ആവശ്യമാണ്. കുറ്റവാളികൾ കാനഡയിലോ, മെക്സിക്കോയിലോ, അമേരിക്കയിലോ പ്രവർത്തിച്ചാലും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനുള്ള പരിശ്രമത്തിൽ വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടുപോകുമെന്നും കാർണി വ്യക്തമാക്കി.

You might also like

കീവിൽ വീണ്ടും റഷ്യൻ മിസൈൽ-ഡ്രോൺ ആക്രമണം; സിവിലിയൻ മേഖലകളിൽ വ്യാപക നാശനഷ്ടം

FBI foils terror plot targeting New York State Capitol Building

ന്യൂയോർക്ക് ക്യാപിറ്റൽ മന്ദിരത്തിലെ ഭീകരാക്രമണ പദ്ധതി എഫ്.ബി.ഐ തകർത്തു

നോവസ്കോഷ ഹാലിഫാക്സിൽ ഇന്ത്യൻ വംശജന് നേരെ വംശീയാതിക്രമം: അന്വേഷണം ആരംഭിച്ചു

US Federal Court Strikes Down Visa Ban on 75 Countrie

75 രാജ്യങ്ങൾക്കുള്ള അമേരിക്കൻ വീസ വിലക്ക് ഫെഡറൽ കോടതി റദ്ദാക്കി

Carney warned about economic coercion. Now Trump is testing the Canadian prime minister

ആഗോള സാമ്പത്തിക സമ്മർദ്ദങ്ങൾക്കെതിരെ കാനഡ; ട്രംപിന്റെ തീരുവ ഭീഷണിയെ നേരിട്ട് മാർക്ക് കാർണി

വടക്കുകിഴക്കന്‍ അമേരിക്കയില്‍ ശക്തമായ കൊടുങ്കാറ്റ്; ഡെലവെയറില്‍ വ്യാപക നാശം

Top Picks for You
Top Picks for You