newsroom@amcainnews.com

കാൽഗറി സിട്രെയിൻ സ്റ്റേഷനിൽ യാത്രക്കാർക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചതായി റിപ്പോർട്ട്

കാൽഗറി: കാൽഗറി സിട്രെയിൻ സ്റ്റേഷനിൽ യാത്രക്കാർക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചതായി റിപ്പോർട്ട്. വാരാന്ത്യത്തിൽ സിട്രെയിൻ പ്ലാറ്റ്‌ഫോമിൽ വെച്ച് താനും സുഹൃത്തും ആക്രമണത്തിനിരയായതായി കാൽഗറിയിൽ പുതുതായെത്തിയ യുവതി പറയുന്നു. പൊതുഗതാഗത സംവിധാനത്തിൽ സഞ്ചരിക്കുമ്പോൾ യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് യുവതി ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ മുന്നറിയിപ്പ് നൽകുന്നു.

ഞായറാഴ്ച വൈകിട്ട് 6.30ന് വിക്ടോറിയ പാർക്ക് സിട്രെയിൻ സ്റ്റേഷനിൽ വെച്ചാണ് താനും സുഹൃത്തും ആക്രമണത്തിനിരയായതെന്ന് യുവതി പറഞ്ഞു. സുഹൃത്തിന്റെ കാലിൽ ചവിട്ടിയ അക്രമിയെ ഇവർ ചോദ്യംചെയ്തു. പോലീസിൽ അറിയിക്കാനായി അക്രമിയുടെ ഫോട്ടോ എടുക്കുകയും ചെയ്തതോടെ അക്രമി കൂടുതൽ അക്രമാസക്തനായി. ഫോൺ പിടിച്ചുവാങ്ങാൻ ശ്രമിക്കുന്നതിനിടയിൽ ട്രെയിൻ എത്തുകയും ട്രെയിനിലുണ്ടായൊരാൾ തന്നെ ട്രെയിനിലേക്ക് വലിച്ച് കയറ്റുകയും ചെയ്തതായി യുവതി പറഞ്ഞു. പോലീസിൽ സംഭവം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പ്രതിയെ തിരിച്ചറിയാനും കണ്ടെത്താനുമുള്ള ശ്രമത്തിലാണെന്ന് പോലീസ് അറിയിച്ചു.

You might also like

പ്രാണികൾ: കിര്‍ക്ക്‌ലാന്‍ഡ് ബസുമതി അരി തിരിച്ചു വിളിച്ച് കോസ്റ്റ്‌കോ കാനഡ

“ചില നിയോഗങ്ങൾ നിന്നെ തേടി വരും ഭയപ്പെടരുത്”: സുമതി വളവിന്റെ ത്രസിപ്പിക്കുന്ന ട്രെയ്‌ലർ പ്രേക്ഷകരിലേക്ക്

യുഎസ് വിസ അഭിമുഖ ഇളവ് നയങ്ങളിൽ മാറ്റം, സെപ്റ്റംബർ 2 മുതൽ പ്രാബല്യത്തിൽ; മിക്ക വിസ വിഭാഗങ്ങൾക്കും നേരിട്ടുള്ള അഭിമുഖം നിർബന്ധമാക്കും

എൻറെ കാനഡയും ആഹാ റേഡിയോയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഓണച്ചന്ത’ ഓഗസ്റ്റ് 30ന് ടൊറന്റോയിൽ

പ്രൊഫ. എം.കെ സാനു അന്തരിച്ചു

ബ്രിട്ടിഷ് കൊളംബിയ ഫെറിയ്ക്ക് ഫെഡറല്‍ സഹായം അഭ്യര്‍ത്ഥിച്ച് ഡേവിഡ് എബി

Top Picks for You
Top Picks for You