newsroom@amcainnews.com

ബിസിനസ് ചെയ്യുന്നതിനുള്ള സാഹചര്യങ്ങൾ മെച്ചപ്പെട്ടു; നിരവധി അമേരിക്കൻ കമ്പനികൾ കാനഡയിലേക്ക്; സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ഉത്തേജനം

കാനഡയിൽ ബിസിനസ് ചെയ്യുന്നതിനുള്ള സാഹചര്യങ്ങൾ മെച്ചപ്പെട്ടതിനെ തുടർന്ന് നിരവധി അമേരിക്കൻ കമ്പനികൾ പ്രവർത്തനങ്ങൾ കാനഡയിലേക്ക് മാറ്റുകയോ അല്ലെങ്കിൽ കാനഡയിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കുകയോ ചെയ്യുന്ന പ്രവണത വർദ്ധിക്കുന്നതായി റിപ്പോർട്ട്. യുഎസിലെ വർധിച്ചുവരുന്ന രാഷ്ട്രീയ അനിശ്ചിതത്വവും, കർശനമായ കുടിയേറ്റ നിയമങ്ങളും, കാനഡയിലെ ആകർഷകമായ തൊഴിൽ ശക്തിയുടെ ലഭ്യതയും കുറഞ്ഞ കോർപ്പറേറ്റ് നികുതി നിരക്കുകളുമാണ് ഈ മാറ്റത്തിന് പ്രധാന കാരണം.

ഗവേഷണത്തിനും വികസനത്തിനുമായി കനേഡിയൻ സർക്കാർ നൽകുന്ന പിന്തുണയും, ലോകോത്തര നിലവാരമുള്ളതും എന്നാൽ യുഎസിനേക്കാൾ കുറഞ്ഞ ചെലവിൽ ലഭിക്കുന്നതുമായ തൊഴിലാളികളുടെ ലഭ്യതയും അമേരിക്കൻ കമ്പനികളെ കാനഡയിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകങ്ങളാണ്. യൂറോപ്പും ഏഷ്യയുമായിള്ള കാനഡയുടെ തന്ത്രപരമായ വാണിജ്യ ബന്ധങ്ങളും പല സ്ഥാപനങ്ങളെയും അവിടേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. ഈ നീക്കം കാനഡയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ഉത്തേജനമാണ് നൽകുന്നത്.

ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലാളികളെ വേഗത്തിൽ രാജ്യത്തേക്ക് കൊണ്ടുവരാനുള്ള കാനഡയുടെ കാര്യക്ഷമമായ ഇമിഗ്രേഷൻ സംവിധാനങ്ങൾ , Global Skills Strategy പോലുള്ളവ കമ്പനികൾക്ക് ഒരു മുതൽക്കൂട്ടാണ്. അമേരിക്കൻ വിപണിയോടുള്ള ഭൂമിശാസ്ത്രപരമായ സാമീപ്യം നിലനിർത്താനും, അതേ സമയം കനേഡിയൻ സർക്കാരിൻ്റെ ബിസിനസ് സൗഹൃദപരമായ അന്തരീക്ഷം പ്രയോജനപ്പെടുത്താനും കഴിയുന്നത് അമേരിക്കൻ കമ്പനികൾക്ക് ഇരട്ടി ലാഭമാണ്.

You might also like

കാനഡയിൽ എം.എൽ.എമാരിൽ ഏറ്റവും കുറഞ്ഞ ശമ്പളം പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ

വിനിപെഗിലെ എമർജൻസി വാർഡുകളിൽ ചികിത്സ ലഭിക്കാതെ മടങ്ങുന്ന രോഗികളുടെ എണ്ണം വർദ്ധിക്കുന്നു; നാലിലൊരാൾക്ക് ചികിത്സ ലഭിക്കുന്നില്ലെന്ന് റിപ്പോർട്ട്

ഒന്റാറിയോയിൽ ബസ്സും ട്രക്കും കൂട്ടിയിടിച്ച് അപകടം; എട്ടുപേർ ആശുപത്രിയിൽ, ഒരാളുടെ നില ഗുരുതരം; ഹെെവേ 401-ൽ ഗതാഗതം സ്തംഭിച്ചു

ആൽബെർട്ട പ്രവിശ്യയിൽ പ്രാഥമിക ആരോഗ്യ ചികിത്സാ രംഗത്ത് വൻ മുന്നേറ്റമെന്ന് സർക്കാർ; ഡോക്ടർമാരെ കണ്ടെത്താൻ പുതിയ പോർട്ടൽ

ഫ്രാങ്ക് സ്ട്രോനാക് ലൈംഗികാതിക്രമക്കേസ്: പതിറ്റാണ്ടുകൾക്ക് ശേഷവും മാറാത്ത മുറിവ്; കോടതിയിൽ പൊട്ടിക്കരഞ്ഞ് പരാതിക്കാരി

കാനഡ-യുഎസ് ചർച്ച: ജാമിസൺ ഗ്രീറുമായി കൂടിക്കാഴ്ച നടത്താൻ ഡൊമിനിക് ലെബ്ലാങ്ക്

Top Picks for You
Top Picks for You