newsroom@amcainnews.com

ബിൽഡ് കാനഡ ഹോംസ്: കനേഡിയൻ സർക്കാരിൻ്റെ പുതിയ ഭവന ഏജൻസിയും പദ്ധതിയുടെ ലക്ഷ്യങ്ങളും

ഓട്ടവ: ബിൽഡ് കാനഡ ഹോംസ് എന്ന പേരിൽ ഒരു പുതിയ ഏജൻസിയ്ക്ക് രൂപം നല്കിയിരിക്കുകയാണ് ഫെഡറൽ സർക്കാർ. അടുത്ത വർഷം മുതൽ ഫെഡറൽ ഭൂമിയിൽ നാലായിരം മോഡുലർ വീടുകൾ നിർമ്മിക്കുകയാണ് ഈ ഏജൻസിയിലൂടെ ലക്ഷ്യമിടുന്നത്. തുടക്കത്തിൽ ആറ് നഗരങ്ങളിൽ ആരംഭിക്കുന്ന ഈ പദ്ധതിയിലൂടെ രാജ്യത്തുടനീളം ഏകദേശം45000 വീടുകൾ വരെ നിർമ്മിക്കാനാണ് പദ്ധതി.
മുൻകൂട്ടി നിർമ്മിച്ച ഈ വീടുകൾ നിർമ്മാണ വേഗത വർദ്ധിപ്പിക്കുമെന്നും, ചെലവ് കുറയ്ക്കുമെന്നുമാണ് അധികൃതരുടെ പ്രതീക്ഷ.

സ്വീഡൻ , ജപ്പാൻ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ ഫാക്ടറിയിൽ നിർമ്മിക്കുന്ന ഇത്തരം വീടുകൾ വിജയകരമായി ഉപയോഗിച്ചിട്ടുണ്ട്. സ്വീഡൻ്റെ ഭവന വിപണിയിൽ പ്രീഫാബ് വീടുകൾക്ക് വലിയ സ്വാധീനമുണ്ട്. 23 ബില്യൻ യുഎസ് ഡോളറിലധികം മൂല്യമുള്ളതാണ് ജപ്പാന്റെ മോഡുലാർ ഭവന വ്യവസായം. സിംഗപ്പൂരാകട്ടെ ഏകദേശം ആയിരം യൂണിറ്റുകളുള്ള വലിയ മോഡുലാർ അപ്പാർട്ട്‌മെൻ്റ് കോംപ്ലക്‌സുകൾ നിർമ്മിച്ചിട്ടുണ്ട്.
കനേഡിയൻ കമ്പനികൾ ഇതിനകം തന്നെ ഇത്തരം ഭവനങ്ങൾ നിർമ്മിക്കാൻ വിദേശ സഹകരണം ഉൾപ്പടെ ലക്ഷ്യമിടുന്നുണ്ട്.

ടൊറൻ്റോ ആസ്ഥാനമായുള്ള അസംബ്ലി കോർപ്സ് പുതിയ ഫാക്ടറി നിർമ്മിക്കുന്നതിനായി സ്വീഡിഷ് സ്ഥാപനമായ ലിൻഡ്ബാക്സുമായി പങ്കാളിത്തത്തിലാണ്. എന്നാൽ, 1960-കളിലെ യുഎസ് ഗവൺമെന്റിൻ്റെ ഓപ്പറേഷൻ ബ്രേക് ത്രൂ പോലുള്ള മുൻകാല പരാജയങ്ങൾ, പ്രിഫാബ് ഭവനങ്ങൾ വലിയ തോതിൽ വ്യാപിപ്പിക്കുന്നത് വെല്ലുവിളിയാണെന്നും വ്യക്തമാക്കുന്നുണ്ട്. ശരിയായ ആസൂത്രണവും ശക്തമായ ഏകോപനവും ഇല്ലെങ്കിൽ, കാനഡയുടെ മോഡുലാർ ഭവന പദ്ധതി ഫലം കണ്ടെക്കില്ലെന്ന് ഭവന വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.

You might also like

സ്വകാര്യ കരിയർ കോളേജുകളിലെ OSAP ക്രമക്കേട്; അന്വേഷണത്തിന് OPP

The Social Reckoning movie review: Aaron Sorkin film looks beyond Zuckerberg to the leak that shook Meta

‘ദ സോഷ്യൽ റെക്കണിംഗ്’: മെറ്റയെ വിറപ്പിച്ച ചോർച്ചയ്ക്ക് പിന്നിലെ കഥ പറഞ്ഞ് ആരോൺ സോർകിൻ ചിത്രം

വിഖ്യാത ബോളിവുഡ് നടൻ നാനാ പടേക്കർ അന്തരിച്ചു

Ford Recalls Expedition and Heavy-Duty Trucks for Faulty Front Lights

ഫ്രണ്ട് ലൈറ്റുകളിലെ തകരാർ കാരണം ഫോർഡ് എക്‌സ്‌പെഡിഷൻ, ഹെവി-ഡ്യൂട്ടി ട്രക്കുകൾ എന്നിവ തിരിച്ചുവിളിക്കുന്നു

പനാമയിൽ ശക്തമായ ഭൂചലനം: 7.7 തീവ്രത, സുനാമി മുന്നറിയിപ്പ്

New autism support centre coming to Surrey’s Newton community

സെറിയുടെ ന്യൂട്ടൺ പ്രദേശത്തേക്ക് പുതിയ ഓട്ടിസം സപ്പോർട്ട് സെന്റർ വരുന്നു

Top Picks for You
Top Picks for You