newsroom@amcainnews.com

പ്രൊവിന്‍ഷ്യല്‍ നോമിനി പ്രോഗ്രാമില്‍ വന്‍ മാറ്റങ്ങളുമായി ബ്രിട്ടിഷ് കൊളംബിയ

2025-ല്‍ പ്രൊവിന്‍ഷ്യല്‍ ഇമിഗ്രേഷന്‍ അലോക്കേഷന്‍ ഫെഡറല്‍ സര്‍ക്കാര്‍ വെട്ടിക്കുറച്ചതോടെ പ്രൊവിന്‍ഷ്യല്‍ നോമിനി പ്രോഗ്രാമില്‍ സുപ്രധാന മാറ്റങ്ങള്‍ പ്രഖ്യാപിച്ച് ബ്രിട്ടിഷ് കൊളംബിയ. ഇതോടെ ബ്രിട്ടിഷ് കൊളംബിയ പ്രൊവിന്‍ഷ്യല്‍ നോമിനി പ്രോഗ്രാം (BC PNP) വഴിയുള്ള ചില നറുക്കെടുപ്പുകള്‍ താല്‍ക്കാലികമായി നിര്‍ത്തുകയും നിരവധി സ്ട്രീമുകള്‍ അടയ്ക്കുകയും ചെയ്തതായി പ്രവിശ്യ സര്‍ക്കാര്‍ അറിയിച്ചു. പ്രൊവിന്‍ഷ്യല്‍ ഇമിഗ്രേഷന്‍ അലോക്കേഷന്‍ വെട്ടിക്കുറച്ചതോടെ പുതിയ അപേക്ഷകള്‍ ഫ്രണ്ട്-ലൈന്‍ ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാര്‍ക്കും ഉയര്‍ന്ന സാമ്പത്തിക സ്വാധീനമുള്ള സംരംഭകര്‍ക്കും വിദഗ്ധ തൊഴിലാളികള്‍ക്കും മാത്രമായി നിയന്ത്രിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.

പുതിയ മാറ്റങ്ങളുടെ ഭാഗമായി 2024 സെപ്റ്റംബര്‍ 1 നും 2025 ജനുവരി 7 നും ഇടയില്‍ ലഭിച്ച ഇന്റര്‍നാഷണല്‍ ബിരുദാനന്തര (IPG) അപേക്ഷകള്‍ പ്രോസസ്സ് ചെയ്യില്ലെന്നും എന്നാല്‍ അവ വെയിറ്റ്ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്നും BC PNP അറിയിച്ചു. 2024-ലും 2025-ന്റെ തുടക്കത്തിലും ലഭിച്ച മറ്റെല്ലാ IPG അപേക്ഷകളും 2025-ല്‍ പ്രോസസ്സ് ചെയ്യും. ബ്രിട്ടിഷ് കൊളംബിയയുടെ അലോക്കേഷന്‍ ലെവലുകള്‍ പുനഃസ്ഥാപിക്കുന്നതുവരെ മൂന്ന് പുതിയ വിദ്യാര്‍ത്ഥി സ്ട്രീമുകള്‍ വഴിയുള്ള നറുക്കെടുപ്പുകള്‍ നടത്തില്ലെന്നും പ്രവിശ്യ പറയുന്നു. അതേസമയം PNP അതിന്റെ സംരംഭക സ്ട്രീമിന് കീഴില്‍ സ്ഥിരതാമസത്തിനുള്ള ഇന്‍വിറ്റേഷന്‍ (ITAs) നല്‍കുന്നത് തുടരും.

ഹെല്‍ത്ത് അതോറിറ്റി സ്ട്രീം ഇപ്പോള്‍ ഫ്രണ്ട്-ലൈന്‍ ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാര്‍ക്ക് മാത്രമാക്കിയിട്ടുണ്ട്. കൂടാതെ ടാര്‍ഗെറ്റുചെയ്ത വിദ്യാഭ്യാസ നറുക്കെടുപ്പുകളില്‍ ഇനി മുതല്‍ എര്‍ലി ചൈല്‍ഡ്ഹുഡ് എഡ്യൂക്കേറ്റര്‍ അസിസ്റ്റന്റുമാരെ ഉള്‍പ്പെടുത്തില്ല. പകരം ഈ നറുക്കെടുപ്പുകള്‍ എര്‍ലി ചൈല്‍ഡ്ഹുഡ് എഡ്യൂക്കേറ്റര്‍മാര്‍ക്ക് വേണ്ടി മാത്രമായിരിക്കും.

You might also like

കാട്ടുതീ പുക പടരുന്നു: മനിറ്റോബയിലും നോർത്ത് വെസ്റ്റേൺ ഒന്റാരിയോയിലും വായുമലിനം

ആൽബെർട്ട ഫോറെവർ കാനഡ: നടപടികൾക്ക് എഡ്മണ്ടണിൽ ഒദ്യോഗിക തുടക്കം

കാനഡയിൽ കൂടുതൽ കുടിയേറ്റ നിയന്ത്രണങ്ങൾക്കായി സമ്മർദ്ദവുമായി പ്രീമിയർമാർ; പരിഷ്കരണത്തിൽ ദേശീയ ചർച്ചകൾ വേണമെന്ന് വിദഗ്ദ്ധർ

എണ്ണ ഉൽപ്പാദനം വീണ്ടും വർധിപ്പിക്കാൻ ഒപെക്‌സ് പ്ലസ് രാജ്യങ്ങളുടെ തീരുമാനം; പ്രതിദിനം 5,47,000 ബാരൽ എണ്ണ അധികം ഉൽപ്പാദിപ്പിക്കും

എഡ്മണ്ടനിൽ ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റിക്കെതിരെ ആക്രമണം വർധിക്കുന്നു

ഉത്തരകാശിയിൽ മേഘവിസ്ഫോടനത്തെത്തുടർന്ന് മിന്നൽ പ്രളയം; നിരവധി വീടുകൾ തകർന്നു, രക്ഷപ്പെടുത്തണേയെന്ന് ആളുകൾ അലറിവിളിക്കുന്നതിന്റെ വിഡിയോകൾ പുറത്തു

Top Picks for You
Top Picks for You