newsroom@amcainnews.com

കാനഡയിലെ മെട്രോ നഗരങ്ങളിൽ ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കുന്നത് ബ്രിട്ടീഷ് കൊളംബിയയിൽ, തൊട്ടുപിന്നിൽ ആൽബെർട്ട

ഓട്ടവ: കാനഡയിൽ ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കുന്ന മെട്രോ നഗരങ്ങളിൽ ബ്രിട്ടീഷ് കൊളംബിയ ഒന്നാം സ്ഥാനത്തും ആൽബെർട്ട രണ്ടാം സ്ഥാനത്തും. കാനഡയിൽ പോലീസ് റിപ്പോർട്ട് ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ എണ്ണവും കുറ്റകൃത്യ തീവ്രതയും(CSI) അനുസരിച്ച് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയാണ് റിപ്പോർട്ട് പുറത്തിറക്കിയത്. കുറ്റകൃത്യനിരക്ക് തുടർച്ചയായി മൂന്ന് വർഷത്തെ വർധനവിനെ തുടർന്ന് 2024 ൽ നാല് ശതമാനം കുറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.

ആൽബെർട്ടയുടെ മൊത്തത്തിലുള്ള CSI മൂല്യം 95.6 ആണ്. ഇത് ദേശീയ ശരാശരിയായ 77.9 നേക്കാൾ വളരെ കൂടുതലാണ്. ബ്രിട്ടീഷ് കൊളംബിയയും സമാനമായ സിഎസ്‌ഐ മൂല്യമാണുള്ളത്. അയൽപ്രവിശ്യയായ സസ്‌ക്കാച്ചെവനേക്കാൾ വളരെ താഴെയുമാണ്.
സെൻസസ് മെട്രോപൊളിറ്റൻ പ്രദേശങ്ങളിൽ( CMA) കാനഡയിലെ ഏറ്റവും ഉയർന്ന കുറ്റകൃത്യ നിരക്ക് റെഡ് ഡീറിലാണെന്നും സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ പറയുന്നു. 100,000 ജനസംഖ്യയിൽ 10,650 എന്ന നിരക്കിലാണിത്. ദേശീയ കുറ്റകൃത്യ നിരക്കായ 5,672 നേക്കാൾ വളരെ കൂടുതലാണിത്. അതേസമയം, ആൽബെർട്ടയിലെ മറ്റ് നഗരങ്ങളായ എഡ്മന്റൺ, കാൽഗറി എന്നിവടങ്ങളിൽ യഥാക്രമം 7,108, 4,796 എന്നിങ്ങനെയാണ് നിരക്ക്. 2024 ൽ ഏറ്റവും ഉയർന്ന കുറ്റകൃത്യ നിരക്കുള്ള നഗരം ബീസിയിലെ ചില്ലിവാക്ക് ആണ്.

You might also like

കാൽഗറി സിട്രെയിൻ സ്റ്റേഷനിൽ യാത്രക്കാർക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചതായി റിപ്പോർട്ട്

ഒൻ്റാരിയോയിൽ സിഎൻഇ ജോബ് ഫെയറിൽ ജോലി തേടിയെത്തിയത് ആയിരക്കണക്കിന് യുവാക്കൾ

എഡ്മണ്ടനിൽ ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റിക്കെതിരെ ആക്രമണം വർധിക്കുന്നു

യുഎസില്‍ ടേക്ക് ഓഫിനിടെ ബോയിങ് വിമാനത്തിന്റെ ടയറില്‍ തീ; യാത്രക്കാരെ ഒഴിപ്പിച്ചു

ബ്രിട്ടിഷ് കൊളംബിയ ഫെറിയ്ക്ക് ഫെഡറല്‍ സഹായം അഭ്യര്‍ത്ഥിച്ച് ഡേവിഡ് എബി

പ്രൊഫ. എം.കെ സാനു അന്തരിച്ചു

Top Picks for You
Top Picks for You