newsroom@amcainnews.com

വെനസ്വേലയുടെ തീരത്ത് കരീബിയൻ കടലിനു മുകളിലൂടെ വീണ്ടും ബോംബർ വിമാനങ്ങൾ; യുഎസിന്റെ മൂന്നാമത്തെ ശക്തി പ്രകടനം

വാഷിങ്ടൻ: വെനസ്വേലയുടെ തീരത്ത് കരീബിയൻ കടലിനു മുകളിലൂടെ ഒരു ജോഡി ബി–1ബി ബോംബർ വിമാനങ്ങൾ പറന്നതായി റിപ്പോർട്ട്.‌ സമീപ ആഴ്ചകളിൽ യുഎസ് സൈനിക വിമാനങ്ങൾ നടത്തിയ മൂന്നാമത്തെ ശക്തി പ്രകടനമാണിത്. മേഖലയിലെ ലഹരിമരുന്ന് കടത്തുകാർക്കെതിരെ യുഎസ് സൈനിക നടപടി നടത്തുന്നതിനിടെയാണ് ദീർഘദൂര സൂപ്പർസോണിക് ബോംബർ വിമാനങ്ങൾ പറന്നതെന്ന് ഫ്ലൈറ്റ് ട്രാക്കിങ് ഡാറ്റ വ്യക്തമാക്കുന്നു.

യുഎസിന്റെ വടക്കൻ സംസ്ഥാനമായ നോർത്ത് ഡക്കോട്ടയിലെ ഒരു താവളത്തിൽ നിന്ന് പറന്നുയർന്ന രണ്ട് ബോംബർ വിമാനങ്ങൾ വെനസ്വേലൻ തീരത്തിനു സമാന്തരമായി പറന്നതായും പിന്നീട് അപ്രത്യക്ഷമായതായും ആണ് ട്രാക്കിങ് വെബ്‌സൈറ്റായ ഫ്ലൈറ്റ് റഡാർ 24 വ്യക്തമാക്കുന്നത്. കഴിഞ്ഞ ആഴ്ച വെനസ്വേലയ്ക്ക് സമീപം ഒരു ബി –1ബി വിമാനവും ഒന്നിലധികം ബി-52 ബോംബർ വിമാനങ്ങളും പറന്നിരുന്നു.

പോർട്ടറീക്കോയിലേക്ക് 10 എഫ്-35 സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ യുഎസ് വിന്യസിച്ചിട്ടുണ്ട്. ലഹരിക്കടത്ത് വിരുദ്ധ ശ്രമങ്ങളുടെ ഭാഗമായി ഏഴ് യുഎസ് നാവിക കപ്പലുകളും കരീബിയൻ കടലിൽ തമ്പടിച്ചിട്ടുണ്ട്. സെപ്റ്റംബർ ആദ്യം മുതൽ ഇതുവരെ യുഎസിലേക്ക് ലഹരിമരുന്ന് കടത്തുന്നതായി ആരോപിക്കപ്പെടുന്ന 10 കപ്പലുകളിലെങ്കിലും ആക്രമണം നടന്നിട്ടുണ്ട്. കുറഞ്ഞത് 43 പേർ കൊല്ലപ്പെട്ടതായാണ് യുഎസ് കണക്കെന്ന് എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ലക്ഷ്യമിട്ട കപ്പലുകൾ ലഹരിമരുന്ന് കടത്താൻ ഉപയോഗിച്ചതാണെന്നതിനുള്ള തെളിവുകൾ യുഎസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

You might also like

ഒട്ടാവയിൽ പെട്രോൾ വില കുതിക്കുന്നു; ഈ ആഴ്ച വീണ്ടും വില വർദ്ധിക്കുമെന്ന് സൂചന

ഫാമിലി ഡോക്ടർമാരുടെ ക്ഷാമം പരിഹരിക്കണം; ആരോഗ്യരംഗത്തെ വെല്ലുവിളികൾ ചർച്ച ചെയ്യാൻ ആൽബർട്ടയിലെ മെഡിക്കൽ വിദ്യാർത്ഥികൾ നയരൂപീകരണ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി

പട്രീഷ്യ ഫെർഗൂസൺ വധക്കേസ്: സെർജ് ഔഡെറ്റിന്റെ വിചാരണയിൽ അന്തിമവാദം പൂർത്തിയായി; പ്രതിഭാഗം ഉന്നയിക്കുന്നത് തെളിവില്ലായ്മ

ലക്ഷ്യം കൈവരിച്ചു: യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ്

പ്രധാനമന്ത്രിയായി ഒരു വർഷം; മാർക്ക് കാർണിയുടെ ജനപ്രീതി കുതിക്കുന്നു, കാനഡയിൽ ലിബറലുകൾക്ക് സർവ്വകാല റെക്കോർഡ് പിന്തുണയെന്ന് നാനോസ് സർവ്വേ ഫലം

മസ്ക്വീം ഫസ്റ്റ് നേഷന്റെ പരമാധികാരം അംഗീകരിച്ച് ബ്രിട്ടീഷ് കൊളംബിയ; ചരിത്രപരമായ ഭൂമി അവകാശ കരാർ ഒപ്പിട്ടു

Top Picks for You
Top Picks for You