newsroom@amcainnews.com

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് ബോംബ് ഭീഷണി; സന്ദേശമെത്തിയത് സഖാവ് പിണറായി വിജയൻ എന്ന ഇമെയിൽ ഐഡിയിൽനിന്ന്

മുംബൈ: ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് ബോംബ് ഭീഷണി. ഇ-മെയിൽ വഴിയാണ് ഭീഷണി എത്തിയത്. ബിഎസ്ഇയെ തകർക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ഇമെയിൽ സഖാവ് പിണറായി വിജയൻ എന്ന ഇമെയിൽ ഐഡിയിൽ നിന്നാണ് ലഭിച്ചത്. മുംബൈ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ടവർ ബിൽഡിംഗിൽ നാല് ആർഡിഎക്സ് ഐഇഡി ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3 മണിക്ക് അവ പൊട്ടിത്തെറിക്കുമെന്നുമാണ് ഇ മെയിലിൽ പറയുന്നത്. ബോംബ് സ്ക്വാഡ് സംഘവും പോലീസും സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായിട്ടില്ല.

You might also like

ടൊറന്റോ ബീച്ചുകളില്‍ മോട്ടോറൈസ്ഡ് വാട്ടര്‍ക്രാഫ്റ്റുകള്‍ നിരോധിക്കുന്നു

പ്രൊഫ. എം.കെ സാനു അന്തരിച്ചു

ചിലവ് ചുരുക്കി കാനഡ: സർക്കാർ ജീവനക്കാർക്ക് സോഫ്റ്റ്‌ഫോൺ

പുതിയ കിൻഡിൽ കളർസോഫ്റ്റ് മോഡലുകളും ആദ്യത്തെ കിൻഡിൽ കളർസോഫ്റ്റ് കിഡ്‌സ് പതിപ്പും പുറത്തിറക്കി ആമസോൺ

ബോക്സോഫീസില്‍ ഞെട്ടിക്കുന്ന കളക്ഷനുമായി ‘സുമതി വളവ്’ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കുന്നു

ഗാസയിൽ ദിവസവും 10 മണിക്കൂർ വെടിനിർത്തൽ

Top Picks for You
Top Picks for You