ചൈനയിൽ വു നദിയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 9 പേർ മരിച്ചു. ഒരാളെ കാണാതായതായും റിപ്പോർട്ടുണ്ട്. രക്ഷപ്പെടുത്തിയ 70 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൈനയുടെ തെക്കുപടിഞ്ഞാറൻ മേഖലയിലെ ഗുയിഷോയിൽ ഞായർ ഉച്ചകഴിഞ്ഞായിരുന്നു അപകടം. നാല് യാത്രാ ബോട്ടുകളിലായി സഞ്ചരിച്ചിരുന്ന 84 പേരാണ് വെള്ളത്തിൽ വീണത്.
ചൈനയിലെ ഏറ്റവും നീളം കൂടിയ രണ്ട് നദികളിൽ ഒന്നായ യാങ്‌സിയുടെ പോഷകനദിയാണ് വു. നദിയിൽ മഴയും ആലിപ്പഴ വർഷവും ശക്തമായ കാറ്റുമുണ്ടായതിനെ തുടർന്നാണ് ബോട്ടുകൾ മറിഞ്ഞത്.







