newsroom@amcainnews.com

ബിഷ്ണോയി സംഘത്തെ തീവ്രവാദികളായി പ്രഖ്യാപിക്കണം: ബ്രാംപ്ടണ്‍ മേയര്‍

ഇന്ത്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോറന്‍സ് ബിഷ്ണോയി സംഘത്തെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണമെന്ന് ബ്രാംപ്ടണ്‍ മേയര്‍ പാട്രിക് ബ്രൗണ്‍. ബിഷ്ണോയി സംഘം പീല്‍ മേഖലയില്‍ വേരുറപ്പിച്ചിട്ടുണ്ടെന്നും നിരവധി ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടെന്നും പാട്രിക് ബ്രൗണ്‍ പറയുന്നു.

ലോറന്‍സ് ബിഷ്ണോയിയുടെ നേതൃത്വത്തിലുള്ള സംഘത്തിന് 700 അംഗങ്ങളുടെ ആഗോള ശൃംഖലയുണ്ടെന്നും പീലിലും മറ്റ് പ്രദേശങ്ങളിലുമുള്ള ദുര്‍ബലരായ ആളുകളെ സജീവമായി റിക്രൂട്ട് ചെയ്യുന്നുണ്ടെന്നും പാട്രിക് ബ്രൗണ്‍ പറയുന്നു. കാനഡയിലുടനീളം ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ലോറന്‍സ് ബിഷ്ണോയി നേതൃത്വം നല്‍കുന്നുണ്ടെന്നും ബ്രാംപ്ടണ്‍ മേയര്‍ ആരോപിക്കുന്നു.

ബിഷ്ണോയി സംഘത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ബ്രിട്ടിഷ് കൊളംബിയ പ്രീമിയര്‍ ഡേവിഡ് എബി ബുധനാഴ്ച ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയില്‍ ജയിലില്‍ കഴിയുന്ന ലോറന്‍സ് ബിഷ്ണോയിയുടെ സംഘം, ഇന്ത്യന്‍ സെലിബ്രിറ്റികള്‍ക്കും ബിസിനസുകാര്‍ക്കും നേരെയുള്ള ഭീഷണിപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള നിരവധി ക്രിമിനല്‍ കേസുകളില്‍ ആരോപണംനേരിടുന്നുണ്ട്.

You might also like

​​”എൻ്റെ വിരലുകൾ എണ്ണി നോക്കൂ”; ​ഇറാൻ്റെ നുണപ്രചാരണങ്ങൾക്ക് കഫേയിൽ ഇരുന്ന് കാപ്പി കുടിക്കുന്ന വീഡിയോ പങ്കുവെച്ചു നെതന്യാഹുവിന്റെ മറുപടി

​ഫോക്സ്‌വാഗൺ വാഹനങ്ങൾക്ക് തീപിടിക്കാൻ സാധ്യത; കാനഡയിൽ 13,000-ത്തിലധികം കാറുകൾ തിരിച്ചുവിളിക്കുന്നു

സൂപ്പര്‍ വിസ: വരുമാന മാനദണ്ഡങ്ങളിൽ ഇളവ്; പുതിയ മാറ്റവുമായി ഐആർസിസി

ഇറാൻ യുദ്ധം രണ്ടാഴ്ച പിന്നിടുന്നു; രാഷ്ട്രീയ തിരിച്ചടികൾ നേരിട്ട് ട്രംപ്, ജനപ്രീതിയിൽ ഇടിവ്

ബിസി വിമാനാപകടത്തിന് കാരണം പൈലറ്റിന്റെ പിഴവ്; കാഴ്ച മറച്ച മൂടൽമഞ്ഞും പരിമിതമായ പരിശീലനവും; അന്വേഷണ ഫലം പുറത്ത്

രണ്ടാഴ്ചത്തെ ആശങ്കയ്ക്ക് വിരാമം; യുദ്ധത്തെത്തുടർന്ന് പേർഷ്യൻ ഗൾഫിൽ കുടുങ്ങിയ മൂന്ന് കനേഡിയൻ മാരിടൈം വിദ്യാർത്ഥികൾ നാട്ടിലെത്തി

Top Picks for You
Top Picks for You