newsroom@amcainnews.com

പൗരത്വ നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബിൽ സി-3 കനേഡിയൻ പാർലമെൻ്റിൽ അവതരിപ്പിച്ചു

ഓട്ടവ: ലിബറൽ സർക്കാർ മുന്നോട്ട് വയ്ക്കുന്ന പുതിയ നിയമനിർമ്മാണത്തെ തുടർന്ന്, ചില വിഭാഗത്തിൽപ്പെട്ടവർക്ക് കനേഡിയൻ പൗരത്വം നേടുന്നത് എളുപ്പമാകും. ഇതിൻ്റെ ഭാഗമായി പൗരത്വ നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബിൽ സി-3, കുടിയേറ്റ-അഭയാർത്ഥി-പൗരത്വ മന്ത്രി ലെന മെറ്റ്‌ലെജ് ഡയബ് പാർലമെൻ്റിൽ അവതരിപ്പിച്ചു. ഇതിലാണ് ആദ്യ തലമുറയ്ക്ക് ശേഷം ഉള്ളവർക്ക് വംശപരമ്പര വഴിയുള്ള കനേഡിയൻ പൗരത്വം ലഭിക്കുന്ന നിയമനിർമ്മാണം ഉള്ളത്.

പൗരത്വം എന്നത് ഒരു നിയമപരമായ പദവിയേക്കാൾ അത് കാനഡയുടെ മൂല്യം, ചരിത്രം ആത്മാവ് ഇവ തമ്മിലുള്ള ആഴത്തിലുള്ള ബന്ധമാണ് എന്ന് ഡയബ് പറഞ്ഞു. ഇപ്പോഴത്തെ നിയമം അനുസരിച്ച് വിദേശത്ത് വച്ച് കനേഡിയൻ പൗരന്മാർക്ക് കുട്ടികളുണ്ടായാൽ അവർക്ക് കനേഡിയൻ പൗരത്വം ലഭിക്കില്ല. 2023-ൽ, ഒൻ്റാരിയോ സുപ്പീരിയർ കോടതി ഓഫ് ജസ്റ്റിസ് ഈ നിയമം ഭരണഘടനാ വിരുദ്ധം എന്ന് പ്രഖ്യാപിച്ചു. എന്നാൽ 2025 നവംബർ 20 വരെ ആ പ്രഖ്യാപനം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. പുതിയ നിയമത്തിലൂടെ മേല്പ്പറഞ്ഞ വിഭാഗത്തിൽപ്പെട്ടവർക്ക് എളുപ്പത്തിൽ പൗരത്വം ലഭിക്കും. ഈ മാറ്റങ്ങൾ നടപ്പിലാകുന്നതിന് ബിൽ സി-3 ഹൗസ് ഓഫ് കോമൺസിലും സെനറ്റിലും പാസാക്കേണ്ടതുണ്ട്. കൂടാതെ റോയൽ അസെൻ്റ് അഥവാ ഗവർണ്ണർ ജനറലിൻ്റെ അനുമതി നേടുകയും വേണം.

You might also like

ബോക്സോഫീസില്‍ ഞെട്ടിക്കുന്ന കളക്ഷനുമായി ‘സുമതി വളവ്’ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കുന്നു

കാൽഗറി വിമാനത്താവളത്തിൽ പുതിയ നിബന്ധന; അമേരിക്കയിലേക്ക് പറക്കുന്ന യാത്രക്കാർക്ക് സുരക്ഷാ പരിശോധന വിമാനം പുറപ്പെടുന്നതിന് രണ്ട് മണിക്കൂറിനുള്ളിൽ മാത്രമേ സാധ്യമാകൂ

യുഎസില്‍ ടേക്ക് ഓഫിനിടെ ബോയിങ് വിമാനത്തിന്റെ ടയറില്‍ തീ; യാത്രക്കാരെ ഒഴിപ്പിച്ചു

കാട്ടുതീ പുക പടരുന്നു: മനിറ്റോബയിലും നോർത്ത് വെസ്റ്റേൺ ഒന്റാരിയോയിലും വായുമലിനം

ഡെവിൾസ് ഡെൻ സ്റ്റേറ്റ് പാർക്കിൽ ഹൈക്കിംഗിനിടെ ദമ്പതികളെ വെടിവെച്ച് കൊന്നു

ഒൻ്റാരിയോയിൽ സിഎൻഇ ജോബ് ഫെയറിൽ ജോലി തേടിയെത്തിയത് ആയിരക്കണക്കിന് യുവാക്കൾ

Top Picks for You
Top Picks for You