സറേ-ക്ലോവർഡെയ്ൽ എംഎൽഎ എലനോർ സ്റ്റർക്കോയെ കൺസർവേറ്റീവ് പാർട്ടി ഓഫ് ബിസി കോക്കസിൽ നിന്ന് പുറത്താക്കിയതായി റിപ്പോർട്ട്. നേതൃത്വ അവലോകനം നേരിടുകയായിരുന്ന ബ്രിട്ടിഷ് കൊളംബിയ കൺസർവേറ്റീവ് ലീഡർ ജോൺ റസ്റ്റഡിനെതിരെ പ്രവർത്തിച്ചുവെന്ന ആരോപണത്തെ തുടർന്നാണ് സ്റ്റർക്കോയെ പുറത്താക്കിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ, നേതൃത്വ അവലോകനത്തിന്‍റെ ഫലങ്ങൾ പുറത്തുവന്നതിന് ശേഷവും, റസ്റ്റഡിനെ ലീഡർ സ്ഥാനത്തു നിന്ന് നീക്കം ചെയ്യാനുള്ള പ്രചാരണത്തിന് പിന്തുണ നേടാനുള്ള ശ്രമങ്ങൾ സ്റ്റർക്കോ തുടർന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2022 ലെ ഉപതിരഞ്ഞെടുപ്പിൽ ബിസി ലിബറൽസിനെ (ഇപ്പോൾ ബിസി യുണൈറ്റഡ്) പ്രതിനീധികരിച്ചാണ് സ്റ്റർക്കോ മത്സരിച്ചത്. 2024 ലെ പ്രവിശ്യാ തിരഞ്ഞെടുപ്പിന് മുൻപ് അവർ ബിസി കൺസർവേറ്റീവിലേക്ക് കൂറ് മാറി.







