newsroom@amcainnews.com

ജോൺ റസ്റ്റാഡിന്റെ രാജി ആവശ്യപ്പെട്ട് ബിസി കൺസർവേറ്റീവ് അഗംങ്ങൾ

ബ്രിട്ടിഷ് കൊളംബിയ കൺസർവേറ്റീവ് ലീഡർ ജോൺ റസ്റ്റാഡിന്റെ രാജി ആവശ്യപ്പെട്ട് പാർട്ടി അഗംങ്ങൾ. വോട്ടർമാരുമായി ബന്ധപ്പെടുന്നതിൽ പരാജയം, അംഗത്വ കുറവ് എന്നിവ ചൂണ്ടിക്കാട്ടിയാണ് ബിസി കൺസർവേറ്റീവ് പാർട്ടി റൈഡിങ് അസോസിയേഷൻ എക്സിക്യൂട്ടീവുകൾ, സംഘാടകർ, സ്ഥാനാർത്ഥികൾ എന്നിവർ പരസ്യമായി രാജി ആവശ്യപ്പെട്ടത്.

ബർണബി, കോക്വിറ്റ്‌ലാം, ന്യൂ വെസ്റ്റ്മിൻസ്റ്റർ എന്നിവിടങ്ങളിൽ നിന്നുള്ള അംഗങ്ങൾ ഉൾപ്പെടുന്ന പാർട്ടി അംഗങ്ങൾ നവംബർ 7-ന് കൺസർവേറ്റീവ് കോക്കസിന് അയച്ച കത്തിൽ പരാതികൾ ഉന്നയിച്ചതായി കൺസർവേറ്റീവ് പാർട്ടി ഓഫ് ബിസിയുടെ ബർണബി നോർത്ത് റൈഡിങ് അസോസിയേഷൻ പ്രസിഡന്റ് കോറി ബ്രൂക്സ് പറഞ്ഞു. പാർട്ടിയെ വിജയപാതയിലേക്ക് തിരികെ കൊണ്ടുവരാൻ പുതിയ നേതൃത്വം ആവശ്യമാണെന്ന് കത്ത് വാദിക്കുന്നു. കൂടാതെ, അടുത്തിടെ നടന്ന ലെഗർ സർവേയിൽ മൈനസ് 40 ശതമാനമായി കണക്കാക്കിയ റസ്റ്റാഡിന്റെ അനുകൂലത ഞെട്ടിപ്പിക്കുന്ന തരത്തിൽ മോശമാണെന്നും ബ്രൂക്സ് പറയുന്നു. റസ്റ്റാഡിനെ നീക്കം ചെയ്ത് പുതിയ നേതൃത്വ മത്സരം പ്രഖ്യാപിക്കുന്നത് വരെ ഒരു ഇടക്കാല നേതാവിനെ നിയമിക്കണമെന്ന് ഗ്രൂപ്പ് കോക്കസിനോട് ആവശ്യപ്പെട്ടതായും ബ്രൂക്സ് വ്യക്തമാക്കി.

You might also like
GST arrest powers dropped, prosecution threshold raised in key reform

ജി.എസ്.ടി അറസ്റ്റ് അധികാരങ്ങൾ ഒഴിവാക്കി, നിർണായക പരിഷ്കരണത്തിൽ പ്രോസിക്യൂഷൻ പരിധി ഉയർത്തി

ഡാലസ് ഇടവക മിഷന്‍ സണ്‍ഡേ ‘ജോയ് ഫെസ്റ്റ്‘ ഒക്ടോബര്‍ 18 ന്

100 Crore Project in Technocity: Johnny Kuruvilla Takes Charge as Xtra G Club COO

ടെക്നോസിറ്റിയിൽ നൂറുകോടി രൂപയുടെ പുതിയ പദ്ധതി: എക്സ്ട്രാ ജി ക്ലബ് സി.ഒ.ഒ ആയി ജോണി കുരുവിള ചുമതലയേറ്റു

ഇറാനുമായി എണ്ണവ്യാപാരം: രണ്ട് ഇന്ത്യൻ കമ്പനികള്‍ക്കും അഞ്ച് ഇന്ത്യക്കാര്‍ക്കുമെതിരെ യുഎസ് ഉപരോധം

Queen Camilla’s doctor murdered —allegedly by husband — while hosting a sleepover for her 3 kids

ക്വീൻ കമീലയുടെ ഡോക്ടർ കൊല്ലപ്പെട്ടു — മക്കളുടെ സ്ലീപ്ഓവർ നടക്കുന്നതിനിടയിൽ ഭർത്താവ് കൊലപ്പെടുത്തിയെന്ന് ആരോപണം

USTR Greer says US "holding fast" on trade stance with Canada

കാനഡയുമായുള്ള വ്യാപാര നിലപാടിൽ യുഎസ് “ഉറച്ചുനിൽക്കുന്നു” എന്ന് ട്രേഡ് റെപ്രസെന്റേറ്റീവ് ഗ്രീർ

Top Picks for You
Top Picks for You