newsroom@amcainnews.com

ഞങ്ങളെ പറഞ്ഞുപറ്റിക്കാൻ വേണ്ടിയാണോ വീണ്ടും ചർച്ചയ്ക്കു വിളിക്കുന്നത്… ഇനിയും പറ്റിച്ചാൽ ഇവരൊക്കെ നശിച്ചുപോകും… പൊട്ടിക്കരഞ്ഞ് ആശമാർ; മന്ത്രിതല ചർച്ചയും പരാജയം; ഇന്നു മുതൽ അനിശ്ചിതകാല നിരാഹാര സമരം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ ഒരു മാസത്തിലേറെയായി സമരം നടത്തുന്ന ആശാ വർക്കർമാരുമായി നടത്തിയ മന്ത്രിതല ചർച്ചയും പരാജയം. ആരോഗ്യമന്ത്രി വീണാ ജോർജുമായി നടത്തിയ ചർച്ചയാണ് സമവായമാകാതെ പിരിഞ്ഞത്. ഇന്നു മുതൽ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കുമെന്ന് സമരസമിതി നേതാവ് മിനി പറഞ്ഞു. നേരത്തെ എൻഎച്ച്എം ഡയറക്ടർ ഡോ.വിനയ് ഗോയൽ സമരസമിതി നേതാക്കളുമായി നടത്തിയ ചർച്ചയും പരാജയപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ആരോഗ്യമന്ത്രി ചർച്ചയ്ക്കു വിളിച്ചത്. നിയമസഭയിൽ മന്ത്രിയുടെ ഓഫിസിലായിരുന്നു ചർച്ച.

സർക്കാരിനു പണമില്ലെന്നും സമയം നൽകണമെന്നും സമരത്തിൽനിന്നു പിന്തിരിയണമെന്നുമാണ് എൻഎച്ച്എം അധികൃതർ ആവശ്യപ്പെട്ടത്. ഓണറേറിയത്തിന്റെ മാനദണ്ഡങ്ങൾ മാറ്റിയെന്നു പറയുമ്പോഴും ഇൻസെന്റീവിന് ഏർപ്പെടുത്തിയ പുതിയ മാനദണ്ഡങ്ങൾ ഓണറേറിയത്തിനു കൂടി ബാധമാക്കുന്ന പുതിയ വിചിത്ര ഉത്തരവിനെക്കുറിച്ചാണ് കൂടുതലും ചർച്ച നടന്നതെന്നും മിനി പറഞ്ഞു. സമരത്തിൽനിന്നു പിന്മാറണമെന്ന ആവശ്യം അംഗീകരിക്കില്ല. ഇന്നു മുതൽ നിരാഹാര സമരം കൂടുതൽ ശക്തമാക്കും. ഓണറേറിയം 700 രൂപ ആക്കണമെന്ന ആവശ്യം ചർച്ച ചെയ്യാൻ പോലും എൻഎച്ച്എം ഡയറക്ടർ തയാറാല്ല. വിരമിക്കൽ ആനുകൂല്യം സംബന്ധിച്ച് മറ്റ് സംസ്ഥാനങ്ങളിലെ ഉത്തരവുകൾ ഡയറക്ടറെ കാണിച്ചു. അതും ചർച്ച ചെയ്യാൻ അവർ തയാറല്ല. 62-ാം വയസിൽ പിരിച്ചുവിടാമെന്ന മുൻ ഉത്തരവ് മരവിപ്പിച്ചിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ അതു സംബന്ധിച്ച് യാതൊരു അറിയിപ്പും ഇല്ലെന്നും മിനി പറഞ്ഞു.

എൻഎച്ച്എം ഡയറക്ടറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനു പിന്നാലെ ഞങ്ങളെ പറഞ്ഞുപറ്റിക്കാൻ വേണ്ടിയാണോ വീണ്ടും ചർച്ചയ്ക്കു വിളിക്കുന്നതെന്ന ചോദ്യത്തോടെ സമരപ്പന്തലിൽ കഴിയുന്ന ഒരു ആശാവർക്കർ മാധ്യമങ്ങൾക്കു മുന്നിൽ പൊട്ടിക്കരഞ്ഞു. ‘‘ഇനിയും പറ്റിച്ചാൽ ഇവരൊക്കെ നശിച്ചുപോകുമെന്ന പറഞ്ഞ് വിങ്ങിക്കരഞ്ഞ പ്രവർത്തകയെ ആശ്വസിപ്പിക്കാൻ ഒപ്പമുള്ളവർ പാടുപെട്ടു. ഞങ്ങൾ പെണ്ണുങ്ങൾ ഭൂമിയോളം ക്ഷമിച്ചില്ലേ, അവരുടെ വീട്ടിലും ഇല്ലേ സ്ത്രീകൾ. ഞങ്ങളോട് ഈ ചതി ചെയ്തിട്ടല്ലേ അവരൊക്കെ വീട്ടിൽ പോയി കുടുംബത്തിനൊപ്പം ഇരിക്കുന്നത്.’’– കണ്ണീരോടെ ആശാ വർക്കർ പറഞ്ഞു.

വ്യാഴാഴ്ച രാവിലെ 11 മുതൽ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കുമെന്ന് എസ്. മിനി പറഞ്ഞു. ആദ്യം നിരാഹാരം കിടക്കാൻ നിരവധി ആശമാരാണ് പേര് നൽകിയിരിക്കുന്നത്. അതിനായി നറുക്കെടുപ്പ് വേണ്ടിവരുമെന്നും മിനി പറഞ്ഞു.

You might also like

ഇന്ത്യയ്ക്ക് 25% അധിക തീരുവ ചുമത്തി ട്രംപ്

റഷ്യയിലെ എണ്ണ സംഭരണശാലയിൽ യുക്രെയ്ന്റെ ഡ്രോൺ ആക്രമണം, വൻ തീപിടിത്തം; സോച്ചിയിലെ വിമാനത്താവളത്തിൽനിന്നുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു

ഹമാസ് ഡെപ്യൂട്ടി കമാന്‍ഡറെ വധിച്ചെന്ന് ഐഡിഎഫ്

കാനഡ-യുഎസ് അതിർത്തിയിലൂടെ നിയമവിരുദ്ധ കടക്കാൻ ശ്രമിച്ച മൂന്ന് കള്ളക്കടത്തുകാരും 44 അഭയാർത്ഥികളും അറസ്റ്റിൽ; സംഭവം ഞായറാഴ്ച രാത്രി ക്യൂബക്കിലെ സ്റ്റാൻസ്റ്റെഡിൽ

കാനഡയിൽ കൂടുതൽ കുടിയേറ്റ നിയന്ത്രണങ്ങൾക്കായി സമ്മർദ്ദവുമായി പ്രീമിയർമാർ; പരിഷ്കരണത്തിൽ ദേശീയ ചർച്ചകൾ വേണമെന്ന് വിദഗ്ദ്ധർ

കെബെക്കില്‍ ഡോക്ടര്‍മാരുടെ എഐ വിഡിയോ ഉപയോഗിച്ച് തട്ടപ്പുകളുടെ എണ്ണം വര്‍ധിക്കുന്നു

Top Picks for You
Top Picks for You