newsroom@amcainnews.com

നിങ്ങൾ സമ്മർദ്ദത്തിലാണോ ? സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുന്ന മൂന്ന് പാനീയങ്ങൾ

സ്‌ട്രെസ് അഥവാ മാനസിക സമ്മർദ്ദം എന്നത് ഇന്ന് പലരും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ്. പല കാരണങ്ങൾ കൊണ്ടും മാനസിക സമ്മർദ്ദം ഉണ്ടാകാം. ഇതിൻറെ കൃതമായ കാരണം കണ്ടെത്തി പരിഹാരം തേടേണ്ടത് പ്രധാനമാണ്. മാനസികാരോഗ്യം എല്ലാവരുടെയും അവകാശമാണ്. മികച്ച ശാരീരിക ആരോഗ്യമുണ്ടായിരുന്നാൽ കൂടി മാനസിക ആരോഗ്യം മോശമായാൽ അത് ആയുർദൈർഘ്യത്തെ പോലും പ്രതികൂലമായി ബാധിക്കും

സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം.

  1. ലാവണ്ടർ ചായ

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ് ലാവണ്ടർ ചായ. ശരീരത്തിനും മനസ്സിനും വിശ്രമം നൽകാനും നല്ല ഉറക്കം ലഭിക്കാനും ഉത്കണ്ഠ കുറയ്ക്കാനും സ്ട്രെസ് കുറയ്ക്കാനും ഇവ സഹായിക്കും. ഇവ പതിവായി രാത്രി ഉറങ്ങുന്നതിന് മുമ്പ് കുടിക്കുന്നത് മാനസികാവസ്ഥയെ മെച്ചപ്പെടുത്താനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കും.

  1. പുതിനയില ചായ

പുതിനയില ചായ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് സ്ട്രെസ് കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും മാനസികാരോഗ്യം സംരക്ഷിക്കാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കും.

  1. മഞ്ഞൾ പാൽ

ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളുളള കുർക്കുമിൻ അടങ്ങിയ മഞ്ഞൾ പാലിൽ ചേർത്ത് കുടിക്കുന്നത് സ്ട്രെസ് കുറയ്ക്കാനും മാനസികാരോഗ്യം മെച്ചപ്പെടാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.

You might also like

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം

ഇസ്രയേൽ കൂട്ടക്കുരുതി: യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഗാസയില്‍

സര്‍ക്കാര്‍ ജീവനക്കാരുടെ വേതന ചര്‍ച്ചകള്‍ പുനരാരംഭിച്ച് ആല്‍ബര്‍ട്ട

യുഎസില്‍ ടേക്ക് ഓഫിനിടെ ബോയിങ് വിമാനത്തിന്റെ ടയറില്‍ തീ; യാത്രക്കാരെ ഒഴിപ്പിച്ചു

ഗാർലൻഡ് മോട്ടൽ വെടിവയ്പ്പ്: രേഖകളില്ലാത്ത മൂന്നു കുടിയേറ്റക്കാർ പിടിയിൽ; കൊലപാതകക്കുറ്റം ചുമത്തിയെന്ന് പോലീസ്

റെസ്ലിംഗ് ഇതിഹാസം ഹൾക്ക് ഹൊഗന്റെ മരണകാരണം പുറത്തുവിട്ടു; ഹൃദയാഘാതവും കാൻസറും

Top Picks for You
Top Picks for You