newsroom@amcainnews.com

ആറാട്ടണ്ണൻ അറസ്റ്റിൽ; നടപടി സമൂഹ മാധ്യമത്തിലൂടെ നടിമാരെ ആക്ഷേപിച്ചെന്ന പരാതിയിൽ

കൊച്ചി: ആറാട്ടണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന യുട്യൂബർ സന്തോഷ് വർക്കി അറസ്റ്റിൽ. എറണാകുളം നോർത്ത് പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സമൂഹ മാധ്യമത്തിലൂടെ നടിമാരെ ആക്ഷേപിച്ചെന്ന നടി ഉഷാ ഹസീനയുടെ പരാതിയിലാണു സന്തോഷ് വർക്കി അറസ്റ്റിലായത്.

നടിമാര്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് ചലച്ചിത്ര പ്രവര്‍ത്തകരായ നടി ഉഷ ഹസീന, ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വര്‍ എന്നിവർ ഇയാള്‍ക്കെതിരെ പരാതി നൽകിയിരുന്നു. സന്തോഷ് വർക്കിയുടെ പരാമർശങ്ങൾ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും കര്‍ശന നടപടി സ്വീകരിക്കണമെന്നും ഉഷ ഹസീന ആലപ്പുഴ ഡിവൈഎസ്പിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. കൂടാതെ 40 വര്‍ഷമായി സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തന്നെ സന്തോഷ് വര്‍ക്കിയുടെ പരാമര്‍ശം വേദനിപ്പിച്ചെന്നും ഉഷ പരാതിയിൽ വിശദീകരിച്ചിരുന്നു.

You might also like

പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കും: കാർണി

ഒൻ്റാരിയോയിൽ സിഎൻഇ ജോബ് ഫെയറിൽ ജോലി തേടിയെത്തിയത് ആയിരക്കണക്കിന് യുവാക്കൾ

അമേരിക്കയിൽ ജനിച്ച കുഞ്ഞുങ്ങളും അമേരിക്കക്കാരാണ്; രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ കുഞ്ഞുങ്ങൾക്ക് ജന്മാവകാശ പൗരത്വം നിഷേധിക്കാനുള്ള ട്രംപിന്റെ നീക്കത്തിന് വിലക്ക്

നയാഗ്രയിൽ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്: ജാഗ്രതാ നിർദേശം നൽകി ഒപിപി

ബ്രിട്ടിഷ് കൊളംബിയ ഫെറിയ്ക്ക് ഫെഡറല്‍ സഹായം അഭ്യര്‍ത്ഥിച്ച് ഡേവിഡ് എബി

കാൽഗറി വിമാനത്താവളത്തിൽ പുതിയ നിബന്ധന; അമേരിക്കയിലേക്ക് പറക്കുന്ന യാത്രക്കാർക്ക് സുരക്ഷാ പരിശോധന വിമാനം പുറപ്പെടുന്നതിന് രണ്ട് മണിക്കൂറിനുള്ളിൽ മാത്രമേ സാധ്യമാകൂ

Top Picks for You
Top Picks for You