newsroom@amcainnews.com

ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; എം.ആർ.അജിത് കുമാറിനെ എക്സൈസ് കമ്മിഷണറായി നിയമിച്ച ഉത്തരവ് റദ്ദാക്കി; ആംഡ് പൊലീസ് ബറ്റാലിയൻ എഡിജിപിയായി തുടരും

തിരുവനന്തപുരം: ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സർ‌ക്കാർ. എം.ആർ.അജിത് കുമാറിനെ ആംഡ് പൊലീസ് ബറ്റാലിയൻ എഡിജിപിയായി നിയമിച്ചു. എക്സൈസ് കമ്മിഷണറായി നിയമിച്ച ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് പുതിയ ഉത്തരവ്. ബൽറാം കുമാർ ഉപാധ്യായ ജയിൽ മേധാവിയായി തുടരും.

ക്രൈം ബ്രാഞ്ച് എഡിജിപിയായി നിയമിതനായ മഹിപാൽ യാദവിനെ തിരികെ എക്സൈസ് കമ്മിഷണറായി നിയമിച്ചു. എഡിജിപി എച്ച്. വെങ്കിടേഷിന് ക്രൈം ബ്രാഞ്ചിന്റെ ചുമതല വീണ്ടും നൽകി. എസ്. ശ്രീജിത്തിനാണ് സൈബർ ഓപ്പറേഷന്റെ ചുമതല. ഐജി സ്പർജൻ കുമാർ കേരള പൊലീസ് അക്കാദമി ഡയറക്ടറായി തുടരും.

You might also like

ഒൻ്റാരിയോയിൽ സിഎൻഇ ജോബ് ഫെയറിൽ ജോലി തേടിയെത്തിയത് ആയിരക്കണക്കിന് യുവാക്കൾ

കാട്ടുതീ പുക: ടൊറൻ്റോയിൽ വായു ഗുണനിലവാര മുന്നറിയിപ്പ്

സര്‍ക്കാര്‍ ജീവനക്കാരുടെ വേതന ചര്‍ച്ചകള്‍ പുനരാരംഭിച്ച് ആല്‍ബര്‍ട്ട

യുഎസില്‍ ടേക്ക് ഓഫിനിടെ ബോയിങ് വിമാനത്തിന്റെ ടയറില്‍ തീ; യാത്രക്കാരെ ഒഴിപ്പിച്ചു

നയാഗ്രയിൽ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്: ജാഗ്രതാ നിർദേശം നൽകി ഒപിപി

റഷ്യയിൽ ഭൂചലനത്തിന് പിന്നാലെ അഗ്നിപർവ്വത സ്ഫോടനം

Top Picks for You
Top Picks for You