newsroom@amcainnews.com

വീണ്ടും ഇരുട്ടടി; സിഎൻജി വില 2 രൂപ കൂട്ടി

ഡൽഹി:  ഇന്ധനവില വർധനയ്ക്ക് പിന്നാലെ  രാജ്യത്ത് സിഎൻജി വില വീണ്ടും വർധിപ്പിച്ചു. ഡൽഹിയിൽ സിഎൻജി വില രണ്ട് രൂപയാണ് വർധിപ്പിച്ചത്. ഇതോടെ പുതിയ നിരക്ക് 83.09 രൂപയായി. കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ നാലാം തവണയാണ് വില വർധിപ്പിക്കുന്നത്. വില വർധനയോടെ ഡൽഹിയിൽ ഓട്ടോ-ടാക്സി മേഖല കടുത്ത പ്രതിസന്ധിയിലാകും. വരും ദിവസങ്ങളിൽ ട്രക്ക്, ടാക്സി, ഓട്ടോ നിരക്കുകൾ ഉയരാൻ സാധ്യതയുണ്ട്.

ഇന്നലെ പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചിരുന്നു. പെട്രോൾ ലിറ്ററിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് കൂട്ടിയത്. 12 ദിവസത്തിനിടെ പെട്രോൾ, ഡീസൽ വിലയിൽ കൂടിയത് 8.05 രൂപയാണ്. ഇതോടെ കേരളത്തിൽ എല്ലായിടത്തും ഡീസൽവില 100 രൂപ കടന്നു.

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥമൂലമുള്ള ഊര്‍ജപ്രതിസന്ധിയും രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നതെന്നാണ് വിവരം. ബ്രെന്റ് ക്രൂഡ് വില ബാരലിന് 72 ഡോളറിൽ നിന്ന് 86 ഡോളറായി ഉയർന്നു.

You might also like

ഇന്ത്യൻ രൂപ, പാകിസ്ഥാൻ രൂപ, ഫിലിപ്പൈൻ പെസോ എന്നിവയുടെ മൂല്യം കുറയുന്നു

ഫുട്ബോൾ തർക്കം കൊലപാതകത്തിൽ കലാശിച്ചു: മെസ്സിയുടെ പെനൽറ്റി പാഴാക്കലിനെച്ചൊല്ലിയുള്ള പരിഹാസം ദുരന്തമായി

വിയറ്റ്നാമിൽ ബോട്ട് മുങ്ങി പതിനഞ്ച് ഇന്ത‍്യന്‍ വിനോദ സഞ്ചാരികൾ മരിച്ചു

ആലിയ ഭട്ടിന്റെ ആൽഫ വർക്കൗട്ട്: നിങ്ങളുടെ ഫിറ്റ്‌നസ് ദിനചര്യയിൽ ഉൾപ്പെടുത്താൻ 7 ഫങ്ഷണൽ വ്യായാമങ്ങൾ

ബാക്ടീരിയ ബാധ: അമേരിക്കയിൽ പ്രമുഖ ബ്രാൻഡ് ഷാംപൂകൾ തിരിച്ചുവിളിച്ചു

യുഎസിലെ മെറിലാന്‍ഡില്‍ ബസ് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി 28 പേര്‍ക്ക് പരുക്ക്

Top Picks for You
Top Picks for You