newsroom@amcainnews.com

വാര്‍ഷിക പണപ്പെരുപ്പം മുന്‍മാസത്തേക്കാള്‍ മൂന്ന് പോയിന്റ് കുറഞ്ഞു: സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ

ഓട്ടവ : മുന്‍ മാസത്തേക്കാള്‍ മൂന്ന് പോയിന്റ് കുറഞ്ഞ് മാര്‍ച്ചില്‍ കാനഡയുടെ വാര്‍ഷിക പണപ്പെരുപ്പം 2.3 ശതമാനമായതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ . ഇന്ധനവില, ട്രാവല്‍ ടൂര്‍ നിരക്കുകളില്‍ ഉണ്ടായ ഇടിവിനെ തുടര്‍ന്നാണ് വാര്‍ഷിക പണപ്പെരുപ്പത്തില്‍ കുറവുണ്ടായതെന്ന് ഫെഡറല്‍ ഏജന്‍സി . അതേസമയം മാസാടിസ്ഥാനത്തില്‍ പണപ്പെരുപ്പം 0.3% ഉയര്‍ന്നതായും സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട് ചെയ്തു.

വാര്‍ഷികാടിസ്ഥാനത്തില്‍ ഭക്ഷ്യവസ്തുക്കളുടെ വില 3.2 ശതമാനവും ലഹരിപാനീയങ്ങളുടെ വില 2.4 ശതമാനവും കൂടിയിരുന്നു. എന്നാല്‍ പെട്രോള്‍ വിലയിലെ 1.6% ഇടിവാണ് ഈ വര്‍ധനവിനെ വലിയ തോതില്‍ നികത്തിയത്. പെട്രോള്‍ വില ഇല്ലാതെ, ഉപഭോക്തൃ വില സൂചിക മാര്‍ച്ചില്‍ 2.5% ഉയര്‍ന്നതായി ഏജന്‍സി അറിയിച്ചു. വര്‍ഷം തോറും, ട്രാവല്‍ ടൂര്‍ നിരക്കുകള്‍ക്കുള്ള വില മാര്‍ച്ചില്‍ 4.7% കുറഞ്ഞു, വിമാന ഗതാഗത നിരക്ക് 12.0% കുറഞ്ഞു. യുഎസിലേക്കുള്ള കനേഡിയന്‍ വിമാന യാത്ര കുറയുന്നതുമായി ബന്ധപ്പെട്ടാണ് വിമാന യാത്രയില്‍ ഇടിവ് രേഖപ്പെടുത്തിയതെന്ന് ഫെഡറല്‍ ഏജന്‍സി പറയുന്നു.

അതേസമയം വാര്‍ഷിക പണപ്പെരുപ്പ നിരക്ക് 2.6% ആയി തുടരുമെന്നും പ്രതിമാസ അടിസ്ഥാനത്തില്‍ 0.6% ഉയരുമെന്നും നിരവധി സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ചിരുന്നു.

You might also like

EB-5 വീസ അപേക്ഷാ ഫീസ് കുത്തനെ കൂട്ടി യുഎസ്: നവംബർ 30 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ

‘സിസ്റ്റേഴ്സ് ഇൻ സ്പിരിറ്റ് ഡേയിൽ’ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു

കാനഡയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

Snake catcher tragically dies of snakebite

പാമ്പുകടിയേറ്റ് പാമ്പ്പിടുത്തക്കാരൻ ദാരുണമായി മരിച്ചു

കേരള നർമ്മവേദി യുഎസ്എയുടെ ‘ചിരിയോ ചിരി പൊട്ടിച്ചിരി’ ഒക്ടോബർ 10 ന്‌

ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട് അപായപ്പെടുത്തൽ: മുന്നറിയിപ്പ് നൽകി നോർത്ത് വൻകൂവർ RCMP

Top Picks for You
Top Picks for You