newsroom@amcainnews.com

ട്രംപിൻറെ സത്യപ്രതിജ്​ഞ ചടങ്ങ് ആഘോഷമാക്കാൻ ഷിക്കാഗോയിലെ അമേരിക്കൻ മലയാളികൾ; ട്രംപിൻറെ ഭാവി പ്രവർത്തനങ്ങൾക്ക് ആശംസകൾ നേരാൻ സമ്മേളനം

ഷിക്കാഗോ: നിയുക്ത യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ സത്യപ്രതിജ്ഞാ ചടങ്ങിനോടനുബന്ധിച്ച് ഷിക്കാഗോയിലെ അമേരിക്കൻ മലയാളിയുടെ നേതൃത്വത്തിൽ ആഘോഷം സംഘടിപ്പിക്കുന്നു. 20ന് മോർട്ടൻ ഗ്രോവിലെ സെൻറ് മേരീസ് ക്നാനായ ഹാളിൽ വൈകുന്നേരം 6ന് പൊതുസമ്മേളനവും അത്താഴവും ഇതിൻറെ ഭാഗമായി നടത്തും.

നിയമാനുസൃതമല്ലാതെ യുഎസിൽ പ്രവേശിച്ചവരെ പുറത്താക്കുന്നതിനും അനധികൃതമായി രാജ്യത്ത് മറ്റുള്ളവർ പ്രവേശിക്കുന്നത് തടയുന്നതിനും ട്രംപിന് സാധിക്കുമെന്ന് സംഘാടകർ പ്രതീക്ഷ പ്രകടിപ്പിച്ചു. യുഎസിലുള്ളവർക്ക് ജോലി ഉറപ്പു വരുത്തുന്നതിനായി ഇറക്കുമതി സാധനങ്ങൾക്ക് താരിഫ് ഏർപ്പെടുത്തുന്നതിനും കുടിയേറ്റ നിയമങ്ങൾ പരിഷ്ക്കരിക്കുന്നതിനും ശക്തമായ നടപടി ട്രംപ് സ്വീകരിച്ചേക്കും. ട്രംപിൻറെ ഭാവി പ്രവർത്തനങ്ങൾക്ക് ആശംസകൾ നേരുന്നതിനും കൂടിയാണ് അമേരിക്കയിലെ മലയാളികളുടെ ഇടയിൽ ഈ പരിപാടി നടത്തുന്നത്.

ഡോ. ബിനു ഫിലിപ്പ്, ജോർജ് മൊളാക്കൽ, ലൂയി ഷിക്കാഗോ, മോനു വർഗീസ്, ജോൺ പാട്ടപതി, പീറ്റർ കുളങ്ങര, ടോമി എടത്തിൽ, ജോഷി വള്ളിക്കളം എന്നിവരുടെ നേതൃത്വത്തിൽ നടത്തുന്ന പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

(എഴുത്ത്: ജോഷി വള്ളിക്കളം)

You might also like

കാനഡയിൽ ജനസംഖ്യയിൽ കുറവ്; കുടിയേറ്റ നിരക്ക് കുറഞ്ഞത് തിരിച്ചടിയായെന്ന് സ്റ്റാറ്റ്‌കാൻ റിപ്പോർട്ട്

എമർജൻസി ആക്ട്: ഫെഡറൽ കോർട്ട് ഓഫ് അപ്പീൽ വിധിക്കെതിരെ അപ്പീൽ നൽകി ഫെഡറൽ സർക്കാർ

ആൽബർട്ട സ്വതന്ത്ര രാജ്യമാകണമോ? വേർപിരിയൽ ആവശ്യപ്പെട്ടുള്ള ഒപ്പുശേഖരണം അവസാനഘട്ടത്തിലേക്ക്; ഫലം ഉറ്റുനോക്കി കാനഡ

പണപ്പെരുപ്പം കുറഞ്ഞു, പക്ഷേ ജീവിതച്ചിലവോ? മാർക്ക് കാർണി സർക്കാരിന്റെ ഒന്നാം വർഷത്തെ വിലയിരുത്തൽ

ഹോർമുസ് കടലിടുക്കിൽ യുദ്ധക്കപ്പലുകൾ അയക്കണം; ട്രംപിന്റെ ആഹ്വാനത്തോട് തണുപ്പൻ പ്രതികരണവുമായി ലോകരാജ്യങ്ങൾ

അൽ-ഖുദ്‌സ് ദിന പ്രകടനങ്ങൾ തടയാൻ പ്രവിശ്യാ സർക്കാർ; പ്രതിഷേധങ്ങൾക്കെതിരെ കടുത്ത നടപടിയുമായി ഒന്റാറിയോ

Top Picks for You
Top Picks for You