newsroom@amcainnews.com

ഷൂസ്-ഓഫ് പോളിസി നിർത്തലാക്കി അമേരിക്ക: പിന്നാലെ കാനഡയും

ഷൂസ്-ഓഫ് പോളിസി അമേരിക്ക നിർത്തലാക്കിയതിന് പിന്നാലെ സമാനമായ മാറ്റം വരുത്താനൊരുങ്ങി കാനഡയും. സുരക്ഷാ പരിശോധനകൾക്കിടെ വിമാന യാത്രക്കാർ ഷൂസ് ഊരിവെക്കണമെന്ന നിബന്ധന അമേരിക്ക നിർത്തലാക്കിയതോടെ, കാനഡയുടെ വിമാന സുരക്ഷാ ചട്ടങ്ങളും യുഎസിന്റേതിന് അനുസൃതമായി മാറ്റുമെന്ന് അധികൃതർ അറിയിച്ചു. 2001-ല്‍ ‘ഷൂ ബോംബര്‍’ എന്നറിയപ്പെട്ട റിച്ചാര്‍ഡ് റീഡിനെ പാദരക്ഷകളില്‍ സ്‌ഫോടകവസ്തുക്കള്‍ ഒളിപ്പിച്ച് ആക്രമണത്തിന് ശ്രമിച്ചതിന് അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന്, 2006 മുതലാണ് അമേരിക്കന്‍ വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ സ്‌ക്രീനിങിനായി ഷൂസ് അഴിച്ചുമാറ്റണമെന്ന് നിര്‍ബന്ധമാക്കിയത്.

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നത്തിനായി ഉദ്യോഗസ്ഥർ മറ്റ് മാർഗങ്ങൾ കണ്ടെത്തിയതിനാൽ, അമേരിക്കൻ വിമാനത്താവളങ്ങളിലെ യാത്രക്കാർ ഇനി ഷൂസ് ഊരിവെക്കേണ്ടതില്ലെന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥർക്ക് ആവശ്യമെന്ന് തോന്നുന്നില്ലെങ്കിൽ, കാനഡയിൽ ആഭ്യന്തര അല്ലെങ്കിൽ യുഎസ് ഒഴികെയുള്ള മറ്റു സ്ഥലങ്ങളിലേക്ക് യാത്രചെയ്യുമ്പോൾ യാത്രക്കാർ സ്‌ക്രീനിങ്ങിനായി ഷൂസ് അഴിക്കേണ്ടതില്ല. എന്നാൽ കനേഡിയൻ വിമാനത്താവളങ്ങളിലെ പ്രീ-ക്ലിയറൻസ് വിഭാഗങ്ങൾ വഴി യുഎസിലേക്ക് പറക്കുന്നവർ ഷൂസ് ഊരിവെക്കണമെന്ന് നിർബന്ധമാക്കിയിട്ടുണ്ട്.

You might also like

ബോക്സോഫീസില്‍ ഞെട്ടിക്കുന്ന കളക്ഷനുമായി ‘സുമതി വളവ്’ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കുന്നു

എണ്ണ ഉൽപ്പാദനം വീണ്ടും വർധിപ്പിക്കാൻ ഒപെക്‌സ് പ്ലസ് രാജ്യങ്ങളുടെ തീരുമാനം; പ്രതിദിനം 5,47,000 ബാരൽ എണ്ണ അധികം ഉൽപ്പാദിപ്പിക്കും

600 വര്‍ഷത്തെ ‘നിദ്ര’ വെടിഞ്ഞു; റഷ്യയില്‍ വന്‍ അഗ്‌നിപര്‍വത സ്‌ഫോടനം

കാനഡയിൽ കുടിയേറ്റ അപേക്ഷകൾ നിരസിച്ചാൽ കത്തുകൾ വഴി നിരസിച്ചതിന്റെ കാരണം വിശദീകരിക്കുമെന്ന് ഐആർസിസി

യുഎസിന്റെ കിഴക്കൻ തീരങ്ങളിൽ കനത്ത മഴ, വെള്ളപ്പൊക്കം

പ്രാണികൾ: കിര്‍ക്ക്‌ലാന്‍ഡ് ബസുമതി അരി തിരിച്ചു വിളിച്ച് കോസ്റ്റ്‌കോ കാനഡ

Top Picks for You
Top Picks for You