newsroom@amcainnews.com

ഇന്ത്യക്കുള്ള 182 കോടി രൂപയുടെ ധനസഹായം റദ്ദാക്കി അമേരിക്ക; പ്രഖ്യാപിച്ചത് ഇലോൺ മസ്‌കിന്റെ നേതൃത്വത്തിലുള്ള കാര്യക്ഷമതാ വകുപ്പ്

വാഷിങ്​ടൺ: ഇന്ത്യയടക്കം നിരവധി രാജ്യങ്ങൾക്കുള്ള ദശലക്ഷക്കണക്കിന് ഡോളറിൻറെ ധനസഹായം റദ്ദാക്കി അമേരിക്ക. ഇന്ത്യയിലെ വോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കാനായുള്ള 21 മില്യൺ ഡോളറിൻറെ (ഏകദേശം 182 കോടി രൂപ) ധനസഹായം റദ്ദാക്കുന്നതായി ഇലോൺ മസ്‌കിന്റെ നേതൃത്വത്തിലുള്ള കാര്യക്ഷമതാ വകുപ്പ് (DOGE) പ്രഖ്യാപിച്ചു.

യുഎസ് നികുതിദായകരുടെ പണം വിവിധ ഇനങ്ങൾക്കായി ചെലവഴിക്കുന്നുണ്ട്​. അവയെല്ലാം റദ്ദാക്കുകയാണെന്ന്​ വകുപ്പ് വ്യക്​തമാക്കി. ബംഗ്ലാദേശിൻറെ രാഷ്ട്രീയ മേഖല ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള 29 മില്യൺ ഡോളറിൻറെ പദ്ധതി, മൊസാംബിക്കിനുള്ള 10 മില്യൺ ഡോളറിൻറെ ധനസഹായം, നേപ്പാളിലെ സാമ്പത്തിക ഫെഡറലിസത്തിനും ജൈവവൈവിധ്യ സംരക്ഷണത്തിനുമുള്ള 39 മില്യൺ ഡോളറിൻറെ ധനസഹായം എന്നിവയും റദ്ദാക്കി.

കൂടാതെ ലൈബീരിയക്കുള്ള 1.5 മില്യൺ ഡോളർ, മാലിയിൽ സാമൂഹിക ഐക്യം വർധിപ്പിക്കാനുള്ള 14 മില്യൺ ഡോളർ, ദക്ഷിണാഫ്രിക്കക്കുള്ള 2.5 മില്യൺ ഡോളർ, ഏഷ്യയിലെ പഠന ഫലങ്ങൾ മെച്ചപ്പെടുത്താൻ ഉദ്ദേശിച്ചുള്ള 47 മില്യൺ ഡോളർ ധനസഹായം എന്നിവയും ഇലോൺ മസ്​കിൻറെ വകുപ്പ്​ റദ്ദാക്കിയവയിൽ ഉൾപ്പെടും.

കഴിഞ്ഞദിസം പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദർശിച്ചപ്പോൾ മസ്കുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നവീകരണം, ബഹിരാകാശ പര്യവേക്ഷണം, കൃത്രിമബുദ്ധി, സുസ്ഥിര വികസനം എന്നിവയിൽ ഇന്ത്യയും യുഎസും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഇരുവരും ചർച്ച ചെയ്യുകയുണ്ടായി.

You might also like

അവധിക്കാലം ആഘോഷമാക്കാം: കാനഡ സ്ട്രോങ് പാസ് തിരിച്ചെത്തുന്നു

ഒൻ്റാരിയോയിൽ പിആർ നേടണോ, ഇതാ പുതിയ വഴി; FCIP പ്രോഗ്രാം ലിസ്റ്റ് ഇതാ

രണ്ടാഴ്ചത്തെ ആശങ്കയ്ക്ക് വിരാമം; യുദ്ധത്തെത്തുടർന്ന് പേർഷ്യൻ ഗൾഫിൽ കുടുങ്ങിയ മൂന്ന് കനേഡിയൻ മാരിടൈം വിദ്യാർത്ഥികൾ നാട്ടിലെത്തി

സൂപ്പര്‍ വിസ: വരുമാന മാനദണ്ഡങ്ങളിൽ ഇളവ്; പുതിയ മാറ്റവുമായി ഐആർസിസി

ക്യൂബെക്കിൽ ജീവിതച്ചെലവ് കുറയും; പുതിയ ബജറ്റിൽ ജനക്ഷേമ പദ്ധതികൾക്ക് മുൻഗണന

43-ാം വയസ്സിൽ അപ്രതീക്ഷിത വിയോഗം; ഒൺലിഫാൻസ് ഉടമ ലിയോണിഡ് റാഡ്വിൻസ്കി അന്തരിച്ചു

Top Picks for You
Top Picks for You