newsroom@amcainnews.com

ആംബർ അലർട്ട്: കുട്ടിയെ കണ്ടെത്തി; പ്രതിക്കായി അന്വേഷണം ഊർജ്ജിതം

ഒൻ്റാരിയോ പീൽ മേഖലയിൽ നിന്നും കാണാതായ ഒരു വയസ്സുള്ള പെൺകുട്ടിയെ സുരക്ഷിതമായി കണ്ടെത്തിയതായി പീൽ പൊലീസ്. കുട്ടിയെ കാണാതായതോടെ പ്രവിശ്യയിൽ ആംബർ അലർട്ട് പ്രഖ്യാപിച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ ക്യൂൻ സ്ട്രീറ്റ് ഈസ്റ്റിനും എയർപോർട്ട് റോഡിനും സമീപമുള്ള സ്ട്രിപ്പ് മാളിന്റെ പാർക്കിങ് സ്ഥലത്ത് യുവതിയെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം കുട്ടിയുമായി പ്രതി കടന്നുകളയുകയായിരുന്നു. 38 വയസ്സുള്ള ആന്റണി ഡെഷെപ്പർ ആണ് പ്രതി. കറുത്ത നിറത്തിലുള്ള, 2024 മോഡൽ നിസ്സാൻ കിക്ക് (ക്യൂബെക് ലൈസൻസ് പ്ലേറ്റ്: FRV4520) കാറിൽ രക്ഷപ്പെടുമ്പോൾ ഇയാളുടെ ഒരു വയസ്സുള്ള മകൾ കാറിന്റെ പിൻ സീറ്റിലുണ്ടായിരുന്നു. വൈകുന്നേരം 5 മണിയോടെയാണ് ആംബർ അലർട്ട് പുറപ്പെടുവിച്ചത്. വൈകുന്നേരം 6:40 ഓടെ കുട്ടിയെ സുരക്ഷിതമായി കണ്ടെത്തിയതായും കുടുംബാംഗങ്ങളെ ഏൽപ്പിച്ചതായും പൊലീസ് സ്ഥിരീകരിച്ചു. പ്രതി ആന്റണി ഡെഷെപ്പറും കൊല്ലപ്പെട്ട യുവതിയും തമ്മിലുള്ള ബന്ധം വ്യക്തമല്ല.

You might also like

ഡാലസ് ഇടവക മിഷന്‍ സണ്‍ഡേ ‘ജോയ് ഫെസ്റ്റ്‘ ഒക്ടോബര്‍ 18 ന്

Rumbling volcano forces immediate trail closures at popular vacation hot spot

സജീവമായ അഗ്നിപർവ്വതം: പ്രശസ്ത വിനോദസഞ്ചാര കേന്ദ്രത്തിലെ ട്രെയിലുകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടു

Inside America's death penalty: A shocking history

അമേരിക്കയുടെ വധശിക്ഷയ്ക്കുള്ളിൽ ഞെട്ടിക്കുന്ന ഒരു ചരിത്രം

ഇറാനുമായി എണ്ണവ്യാപാരം: രണ്ട് ഇന്ത്യൻ കമ്പനികള്‍ക്കും അഞ്ച് ഇന്ത്യക്കാര്‍ക്കുമെതിരെ യുഎസ് ഉപരോധം

France student protests turn violent: Teen loses hand after police grenade explodes

ഫ്രാൻസിലെ വിദ്യാർത്ഥി സമരം അക്രമാസക്തമായി: പോലീസ് ഗ്രനേഡ് പൊട്ടിത്തെറിച്ച് കൗമാരക്കാരന് കൈ നഷ്ടപ്പെട്ടു

EB-5 വീസ അപേക്ഷാ ഫീസ് കുത്തനെ കൂട്ടി യുഎസ്: നവംബർ 30 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ

Top Picks for You
Top Picks for You