newsroom@amcainnews.com

കാനഡയിലെ വിവിധ പ്രവിശ്യകളിൽ നിന്നുള്ള കുടിയേറ്റത്തിൽ തുടർച്ചയായി മൂന്നാം വർഷവും ആൽബർട്ട ഒന്നാം സ്ഥാനത്ത്; ജനസംഖ്യ 50 ലക്ഷത്തിന് മുകളിൽ എത്തി

കാനഡയിലെ വിവിധ പ്രവിശ്യകളിൽ നിന്നുള്ള കുടിയേറ്റത്തിൽ തുടർച്ചയായി മൂന്നാം വർഷവും ആൽബർട്ട ഒന്നാം സ്ഥാനത്ത്. സ്റ്റാറ്റിസ്റ്റിക്സ് കാനഡ ബുധനാഴ്ച പുറത്തുവിട്ട പുതിയ റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച പരാമർശമുള്ളത്. മറ്റ് പ്രവിശ്യകളിൽ നിന്നുള്ള ആളുകളുടെ വരവും, ജനന നിരക്കിലെ വർധനയും, പുതിയ കുടിയേറ്റക്കാരുടെ പ്രവേശനവുമെല്ലാം ചേർന്നതോടെയാണ് ആൽബെർട്ടയിലെ ജനസംഖ്യ 50 ലക്ഷത്തിന് മുകളിൽ എത്തിയത്.

2025 ജൂലൈ 1 വരെയുള്ള കണക്കുപ്രകാരം, ആൽബെർട്ടയിലെ ജനസംഖ്യ 50,29,346 ആണ്. ഈ വർഷം രണ്ടാം പാദത്തിൽ (ഏപ്രിൽ-ജൂൺ) മാത്രം പ്രവിശ്യയുടെ ജനസംഖ്യ 0.4 ശതമാനം വർധിച്ചു. അതേ കാലയളവിൽ കാനഡയുടെ ആകെ ജനസംഖ്യ വർധന 0.1 ശതമാനം മാത്രമായിരുന്നു. പാൻഡെമിക് കാലയളവ് ഒഴിച്ചു നിർത്തിയാൽ 1946 മുതൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ രണ്ടാം പാദ വളർച്ചയാണിത്. ഈ സമയത്ത് ജനസംഖ്യയിൽ കുറവ് രേഖപ്പെടുത്തിയ ഏക പ്രവിശ്യ ബ്രിട്ടീഷ് കൊളംബിയയാണ്. അവിടത്തെ ജനസംഖ്യ 0.04 ശതമാനം കുറഞ്ഞു. അതേസമയം, ആൽബർട്ട 6,187 പേരെ അന്തർപ്രവിശ്യ കുടിയേറ്റത്തിലൂടെ നേടി. തുടർച്ചയായി 12 പാദങ്ങളായി (3 വർഷം) ആൽബർട്ട കാനഡയിലെ മുൻനിര കുടിയേറ്റ കേന്ദ്രമായി തുടരുകയാണ്.

You might also like

ഗാസ പുനര്‍നിര്‍മ്മാണം: ട്രംപിന്റെ ‘ബോര്‍ഡ് ഓഫ് പീസ്’ ആദ്യ യോഗം ഇന്ന്

ടംബ്ലർ റിഡ്ജ് വെടിവെപ്പ്: കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നേരെ വധഭീഷണി

നോവ സ്കോട്ടിയയിൽ ‘നോർ ഈസ്റ്റർ’ ആഞ്ഞടിക്കുന്നു; അതിശക്തമായ മഞ്ഞുവീഴ്ചയിൽ ജനജീവിതം സ്തംഭിച്ചു; വിമാന-ഫെറി സർവീസുകൾ റദ്ദാക്കി

മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണയുടെ പൗരത്വം റദ്ദാക്കാൻ കാനഡ

ബിയർസ്പോ ഫീഡർ മെയിനിൽ അറ്റകുറ്റപ്പണി; കാൽഗറിയിൽ വീണ്ടും ജലനിയന്ത്രണം, മാർച്ചിൽ ജലഉപയോഗം കുറയ്ക്കാൻ നഗരസഭയുടെ നിർദ്ദേശം

ഒട്ടാവയിലെ ഒ-ട്രെയിൻ ലൈൻ 1-ലെ സാങ്കേതിക പിഴവുകൾ: സമഗ്രമായ ഓഡിറ്റ് വേണമെന്ന് കൗൺസിലർ വിൽസൺ ലോ

Top Picks for You
Top Picks for You