newsroom@amcainnews.com

അപകടത്തിൽപ്പെടുന്നവരെ തട്ടിപ്പ് നടത്തി കബളിപ്പിക്കുന്ന ടോ ട്രക്ക് ഡ്രൈവർമാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ആൽബെർട്ട

ആൽബെർട്ട: അപകടത്തിൽപ്പെടുന്നവരെ തട്ടിപ്പ് നടത്തി കബളിപ്പിക്കുന്ന ടോ ട്രക്ക് ഡ്രൈവർമാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ആൽബെർട്ട. അപകടസ്ഥലങ്ങളിൽ മുന്നറിയിപ്പില്ലാതെ അതിക്രമിച്ചു കയറി വാഹനങ്ങൾ വലിച്ചുകൊണ്ടുപോവുക, വാഹന ഉടമകൾക്ക് ശരിയായ വിവരങ്ങൾ നൽകാതിരിക്കുക, അപകടത്തിൽപ്പെട്ടവരെ സാമ്പത്തികമായി ചൂഷണം ചെയ്യുക തുടങ്ങി ടോ ട്രക്ക് ഡ്രൈവർമാർ ചെയ്യുന്ന നിയമലംഘനങ്ങൾ തടയാൻ ലക്ഷ്യമിട്ട് ശിക്ഷാനടപടികൾ അവതരിപ്പിക്കുന്നതായി പ്രവിശ്യാ സർക്കാർ അറിയിച്ചു.

അപകടത്തിൽപ്പെടുന്ന വാഹന ഉടമകൾക്ക് ആവശ്യമായ വിവരങ്ങൾ നൽകാതെയും അമിത ഫീസ് ഈടാക്കിയും വാഹനങ്ങൾ വലിച്ചുകൊണ്ടുപോകുന്ന ചെറിയ വിഭാഗം ടോ ട്രക്ക് ഡ്രൈവർമാരാണുള്ളത്. അവർക്കെതിരെയാണ് കർശന നടപടി സ്വീകരിക്കാൻ സർക്കാർ ഒരുങ്ങുന്നതെന്ന് ആൽബെർട്ട ഗതാഗത മന്ത്രി ഡെവിൻ ഡ്രീഷെൻ പറഞ്ഞു. നിയമലംഘനം നടത്തുന്നവർക്ക് 1000 ഡോളർ പിഴ ചുമത്തും.
വെള്ളിയാഴ്ച മുതൽ വാഹനാപകടങ്ങൾ നടന്ന സ്ഥലങ്ങൾക്ക് ചുറ്റും 200 മീറ്റർ പരിധിയിൽ ടോ ട്രക്ക് ഡ്രൈവർമാർ അവരുടെ സർവീസ് ഉപയോഗിക്കുന്നത് തടയാൻ പ്രത്യേക മേഖലകൾ ഏർപ്പെടുത്തും.

പോലീസോ ഡ്രൈവറോ ആവശ്യപ്പെടാതെ ടോ ട്രക്ക് ഓപ്പറേറ്റർമാർക്ക് ആ മേഖലയിൽ പോകാൻ കഴിയില്ല. എഡ്മന്റനും കാൽഗറിയും നേരത്തെ തന്നെ ടോ ട്രക്ക് ഡ്രൈവർമാരെ നിയന്ത്രിക്കാനുള്ള നടപടികൾ അവതരിപ്പിച്ചിരുന്നു. ജനങ്ങളെ കൊള്ളയടിക്കുന്ന ടോ ട്രക്ക് ഡ്രൈവർമാർക്കെതിരെ നിരവധി അറസ്റ്റുകൾ നടത്തിയിട്ടുണ്ടെന്നും ചില കേസുകളിൽ സംഘടിത കുറ്റകൃത്യങ്ങളുമായുള്ള ബന്ധത്തെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ടെന്നും എഡ്മന്റൺ പോലീസ് പറഞ്ഞു.

You might also like

ഇന്ത്യ-റഷ്യ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പുടിനുമായി ഫോണില്‍ സംസാരിച്ച് മോദി

ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ കാർഡ് നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം? ഡ്യൂപ്ലിക്കേറ്റ് കാർഡിന് അപേക്ഷിക്കാനുള്ള നടപടികൾ

ഹാക്ക് ചെയ്യപ്പെടാൻ സാധ്യത; കാനഡയിൽ ഡെൽ ലാപ്‌ടോപ്പുകൾ ഉപയോഗിക്കുന്നവർ ഉടൻ സിസ്റ്റം അപ്‌ഡേറ്റ് ചെയ്യണമെന്ന് കമ്പനി

സതേണ്‍ ആല്‍ബര്‍ട്ടയില്‍ ഭക്ഷ്യവിഷബാധ; 30 പേര്‍ക്ക് അണുബാധ

കമ്പ്യൂട്ടർ ചിപ്പുകൾക്കും സെമികണ്ടക്ടറുകൾക്കും 100% തീരുവ ഏർപ്പെടുത്തും: ട്രംപ്

സോഫ്റ്റ് വുഡ് വ്യവസായത്തിന് ഫണ്ട് അനുവദിച്ച് മാർക്ക് കാർണി

Top Picks for You
Top Picks for You