newsroom@amcainnews.com

ആൽബർട്ടയിൽ അധ്യാപക സമരം അവസാനിച്ചു: വിദ്യാർത്ഥികൾ ക്ലാസുകളിലേക്ക്

ആൽബർട്ടയിൽ മൂന്നാഴ്ചയിലേറെയായി തുടർന്ന അധ്യാപക സമരം അവസാനിച്ചതോടെ 7.4 ലക്ഷത്തിലധികം വിദ്യാർത്ഥികൾ ഇന്ന് ക്ലാസുകളിലേക്ക് മടങ്ങും. ‘നോട്ട് വിത്ത് സ്റ്റാൻഡിങ് ക്ലോസ്’ ഉപയോഗിച്ച് പ്രവിശ്യാ സർക്കാർ, 51,000 അധ്യാപകരോട് ജോലിയിൽ പ്രവേശിക്കാൻ ഉത്തരവിട്ടതിനെ തുടർന്നാണ് ക്ലാസുകൾ പുനരാരംഭിക്കുന്നത്. ക്ലാസുകൾ പുനരാരംഭിക്കുമെങ്കിലും, ഡിപ്ലോമ പരീക്ഷകളിലും പാഠ്യേതര പ്രവർത്തനങ്ങളിലും മാറ്റങ്ങളോ കാലതാമസമോ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് സ്കൂൾ ബോർഡുകൾ മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം, സമരം പരിഹരിക്കാൻ സർക്കാരിന് മറ്റ് മാർഗങ്ങൾ ഉണ്ടായിരുന്നില്ലെന്നും, സമരം വിദ്യാർത്ഥികൾക്ക് പരിഹരിക്കാനാവാത്ത ദോഷം വരുത്തിയെന്നും വിഷയത്തിൽ പ്രതികരിക്കവേ പ്രീമിയർ ഡാനിയേൽ സ്മിത്ത് പറഞ്ഞു. എന്നാൽ, അധ്യാപകർ ജോലിയിൽ പ്രവേശിക്കുമെന്ന് ആൽബർട്ട ടീച്ചേഴ്സ് അസോസിയേഷൻ (ATA) അറിയിച്ചിട്ടുണ്ടെങ്കിലും, നോട്ട് വിത്ത് സ്റ്റാൻഡിങ് ക്ലോസിന്റെ ഉപയോഗം അവകാശങ്ങളുടെ കടുത്ത ലംഘനമാണെന്ന് അവർ ആരോപിച്ചു.‌ തൊഴിൽ തർക്കങ്ങൾ പരിഹരിക്കാൻ സർക്കാർ ഈ ക്ലോസ് ഉപയോഗിക്കുന്നതിനെതിരെ നിയമപരമായി പോരാടുമെന്നും ആൽബർട്ടയിലെ യൂണിയനുകളുടെ കൂട്ടായ്മ പ്രഖ്യാപിച്ചട്ടുണ്ട്.

You might also like

​​”എൻ്റെ വിരലുകൾ എണ്ണി നോക്കൂ”; ​ഇറാൻ്റെ നുണപ്രചാരണങ്ങൾക്ക് കഫേയിൽ ഇരുന്ന് കാപ്പി കുടിക്കുന്ന വീഡിയോ പങ്കുവെച്ചു നെതന്യാഹുവിന്റെ മറുപടി

ജനപ്രിയ പ്രീമിയർമാരുടെ പട്ടികയിൽ വബ് കിന്യൂ ഒന്നാമത്; മാനിറ്റോബയിൽ ഭരണത്തിന് തിളക്കം

കാനഡയിൽ വിനോദസഞ്ചാരികൾക്ക് ദേശീയ പാർക്കുകളിൽ സൗജന്യ പ്രവേശനം; യുഎസിൽ വിദേശികൾക്ക് സർചാർജ് ഏർപ്പെടുത്തി ട്രംപ്

​ഫോക്സ്‌വാഗൺ വാഹനങ്ങൾക്ക് തീപിടിക്കാൻ സാധ്യത; കാനഡയിൽ 13,000-ത്തിലധികം കാറുകൾ തിരിച്ചുവിളിക്കുന്നു

ആശങ്കയായി ഇറാൻ സംഘർഷം: കാനഡയിൽ പണപ്പെരുപ്പ നിരക്ക് കുറഞ്ഞു

കാനഡയിൽനിന്ന് വേർപെട്ട് സ്വതന്ത്ര രാജ്യമായാൽ ക്യൂബെക്കിൽ കുറഞ്ഞ നികുതിയും ഉയർന്ന പെൻഷനും; പ്രഖ്യാപനവുമായി പി.ക്യു നേതാവ് പോൾ സെന്റ് പിയറി പ്ലാമോണ്ടൻ

Top Picks for You
Top Picks for You